2017-03-06 14:14:00

''സാത്താനെ എതിര്‍ക്കുന്നതിന് ദൈവവചനമുപയോഗിക്കുക'': പാപ്പായുടെ ത്രികാലപ്രാര്‍ഥനാസന്ദേശം


ലത്തീന്‍ ക്രമമനുസരിച്ച് വലിയ നോമ്പിലെ ഒന്നാം ഞായറാഴ്ചയിലെ വി. ഗ്രന്ഥവായന വി. മത്തായിയുടെ സുവിശേഷം നാലാമധ്യായത്തില്‍നിന്നുള്ളതായിരുന്നു. യേശുവിനെ പിശാചു പരീക്ഷിക്കുന്നതിനെക്കുറിച്ചു വിവരിക്കുന്ന (4:1-11) ഈ സുവിശേഷവായനയെ അടിസ്ഥാനമാക്കിയാണ് പാപ്പാ ത്രികാലജപത്തിനുമുമ്പുള്ള സന്ദേശം നല്‍കിയത്. ഈ സന്ദേശത്തിന്‍റെ പരിഭാഷ ശ്രവിക്കാം.

പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം,

വലിയ നോമ്പില്‍, സുവിശേഷം നമ്മെ ഈസ്റ്ററിലേക്കുള്ള പാതയിലൂടെ നടത്തുമ്പോള്‍, ആദ്യഞായറാഴ്ചയില്‍, നമുക്കു കാണിച്ചുതരുന്നത് യേശു പിശാചിന്‍റെ പരീക്ഷകള്‍ക്കു വിധേയ നായി നാല്‍പതു ദിവസം മരുഭൂമിയിലായിരിക്കുന്നതാണ്. ജോര്‍ദാന്‍നദിയില്‍വച്ച് മാമ്മോദീസ സ്വീകരിച്ചതിനുശേഷവും പരസ്യജീവിതത്തിനു തൊട്ടുമുമ്പുമായി നടക്കുന്ന ഈ ഒരു സംഭവം യേശുവിന്‍റെ ജീവിതത്തിലെ പ്രത്യേകമായ ഒരു വേളയിലാണ്. തന്‍റെ ദൗത്യത്തിനായി യേശുവിനെ ആഘോഷപൂര്‍വമായി അവരോധിച്ചതേ ഉണ്ടായിരുന്നുള്ളു.  ദൈവത്തിന്‍റെ ആത്മാവ് അവിടുത്തെ മേല്‍ ഇറങ്ങിവന്നു, പിതാവ് സ്വര്‍ഗത്തില്‍നിന്നും യേശുവിനെ തന്‍റെ പ്രിയ പുത്രന്‍ എന്നു പ്രഖ്യാപിച്ചു (മത്താ 3:17).  യേശു ഇപ്പോള്‍ തന്‍റെ ദൗത്യം ആരംഭിക്കുന്നതിനു ഒരുങ്ങി ക്കഴിഞ്ഞു, എന്നതിനാല്‍ അവിടുത്തെ ശത്രുവായ പിശാച്, വളരെ വേഗം, ശരീരത്തെ ശരീരം കൊണ്ട് കൈകാര്യംചെയ്യുകയാണ്. പിശാച് ദൈവപുത്രന്‍ എന്ന യേശുവിന്‍റെ സ്ഥാനം എടു ത്തുപറഞ്ഞുകൊണ്ട്, യേശുവിനെ അവിടുത്തെ ദൗത്യത്തില്‍നിന്ന് അകറ്റുകയാണ്, നീ ദൈവപു ത്രനാണെങ്കില്‍, ആവര്‍ത്തിച്ചുകൊണ്ട് (വാ. 3,6), അത്ഭുതങ്ങള്‍ ചെയ്യുന്നതിന്, കല്ലുകളെ അപ്പക്ക ഷണങ്ങളാക്കി മാറ്റി വിശപ്പിനെ തൃപ്തിപ്പെടുത്താനും, ദേവാലയത്തിന്‍റെ ഗോപുരത്തില്‍നിന്നു താഴേയ്ക്കു ചാടി, മാലാഖമാരാല്‍ രക്ഷിക്കപ്പെടാനും, ഒരു മാജിക്കുകാരനെപ്പോലെ പ്രവര്‍ത്തിക്കുന്നതിന്, യേശുവിനെ പ്രേരിപ്പിക്കുകയാണ്.  ഈ രണ്ടു പ്രലോഭനങ്ങള്‍ക്കുശേഷം മൂന്നാമതൊന്നുകൂടി: ലോകം മുഴുവന്‍ അധീനമാക്കുന്നതിന് പിശാചിനെ ആരാധിക്കണമത്രേ (വാ. 9).

ഈ മൂന്നു പ്രലോഭനങ്ങളില്‍ക്കൂടി, സാത്താന്‍ ആഗ്രഹിക്കുന്നത് യേശുവിനെ അനുസരണത്തിന്‍റെയും വിനയത്തിന്‍റെയും പാതയില്‍നിന്നു വ്യതിചലിപ്പിക്കുക എന്നതാണ്. എന്തെന്നാല്‍ പിശാചിനറിയാം, യേശു ഈ ഈ പാതയിലൂടെ പോയാല്‍ തിന്മ തോല്‍പ്പിക്കപ്പെടുമെന്ന്. അതുകൊണ്ട്, പിശാച് വിജയത്തിനും മഹത്വം നേടുന്നതിനുംവേണ്ടിയുള്ള ഈ തെറ്റായ കുറുക്കുവഴി എടുത്തുപയോഗിക്കുകയാണ്. എന്നാല്‍ പിശാചിന്‍റെ വിഷമയമായ ഈ അമ്പുകളെ യേശു ദൈവവചനമാകുന്ന പരിചകൊണ്ട്, പിതാവിന്‍റെ ഹിതം വെളിപ്പെടുത്തുന്ന ദൈവവചനംകൊണ്ട്, എതിര്‍ക്കുകയാണ് (വാ. 4,7,10). യേശു ഒരു വാക്കും സ്വന്തമായി പറയുന്നില്ല. ദൈവവചനംകൊണ്ടുമാത്രമാണ് യേശു പ്രത്യുത്തരിക്കുന്നത്. അങ്ങനെ, പുത്രന്‍, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവന്‍ മരുഭൂമിയില്‍നിന്നു വിജയശ്രീലാളിതനായി പുറത്തുവരുന്നു.

വലിയ നോമ്പിലെ ഈ നാല്‍പ്പതു ദിവസങ്ങളില്‍, ക്രൈസ്തവരായ നാമും യേശുവിന്‍റെ പാദ മുദ്രകളെ പിഞ്ചെല്ലുന്നതിനു വിളിക്കപ്പെട്ടിരിക്കുന്നു.  തിന്മയ്ക്കെതിരെയുള്ള ദൈവവചനത്തിന്‍റെ ശക്തിയോടെ ആത്മീയയുദ്ധം നയിക്കുന്നതിന് ആരംഭിക്കുന്നതിന് വിളിക്കപ്പെടുകയാണ്. നമ്മുടെ വാക്കുകള്‍ കൊണ്ടല്ല ഈ യുദ്ധം നടത്തേണ്ടത്. അവ ഉപകാരപ്പെടുകയില്ല.  ദൈവവചനം കൊ ണ്ടാണതു ചെയ്യേണ്ടത്. പിശാചിനെ ജയിക്കുന്നതിനുള്ള ശക്തി അതിനുണ്ട്. ഇതിന്, വിശുദ്ധഗ്രന്ഥ വുമായി നമുക്കു നല്ല പരിചയമുണ്ടാകണം.  എപ്പോഴും വായിക്കണം, അതിന്മേല്‍ ധ്യാനിക്കണം, അതു സ്വാശീകരിക്കുകയും വേണം.  ബൈബിള്‍ ദൈവത്തിന്‍റെ വചനം ഉള്‍ക്കൊള്ളുന്നു. അതെ ല്ലായ്പ്പോഴും നമുക്കു സന്നിഹിതമാണ്, ഫലപ്രദവുമാണ്. ആരോ ഒരാള്‍ ചോദിച്ചു, ഒരു ചെറി യ ബൈബിള്‍ മൊബൈല്‍ ഫോണ്‍പോലെ കൈകാര്യം ചെയ്താല്‍ എന്താ സംഭവിക്കുക?  നമു ക്കൊപ്പം ചെറിയ ഒരു പോക്കറ്റ് ബൈബിള്‍ എപ്പോഴും കൊണ്ടുനടക്കുന്നതുകൊണ്ട് എന്താണു സംഭവിക്കുക? മൊബൈല്‍ ഫോണ്‍ മറന്നുപോയാല്‍, ഓ മൊബൈലില്ല, അതു ഞാനെടുക്കാന്‍ മറന്നു എന്നു പറഞ്ഞുകൊണ്ട് നാം തിരികെച്ചെന്നെടുക്കുന്നതുപോലെ, തിരികെപ്പോയി ബൈബിള്‍ എടുക്കുന്നതിനെന്താ? ഒരു ദിവസം പലപ്രാവശ്യം മൊബൈല്‍ തുറന്നു സന്ദേശം നോക്കുന്നതു പോലെ, ബൈബിള്‍ തുറന്ന് അതിലുള്‍ക്കൊണ്ടിരിക്കുന്ന ദൈവത്തിന്‍റെ സന്ദേശം നമുക്കു മൊ ബൈല്‍ സന്ദേശം വായിക്കുന്നതുപോലെ വായിക്കാം. എന്തായിരിക്കും സംഭവിക്കുക. വ്യക്തമാ യും ഈ താരതമ്യം വൈരുദ്ധ്യാത്മകമാണ്, പക്ഷെ ചിന്തനീയമാണ്. അങ്ങനെ ചെയ്താല്‍ നിങ്ങ ളുടെ ഹൃദയത്തില്‍ ദൈവവചനം എല്ലായ്പോഴും ഉണ്ടായിരിക്കും, ദൈവത്തില്‍നിന്നകറ്റുന്ന ഒരു പ്രലോഭനവും, നന്മയുടെ വഴിയില്‍നിന്നു വ്യതിചലിപ്പിക്കുന്ന ഒരു തടസ്സവും നമുക്കുണ്ടാവുക യില്ല. അനുദിനം നമ്മിലും നമ്മുടെ ചുറ്റുമുള്ള തിന്മയുടെ നിര്‍ദേശങ്ങളെ വിജയിക്കാന്‍ അപ്പോള്‍ നാം അറിവുള്ളവരാകും. അരൂപിയിലുള്ള, പുനരുത്ഥാനത്തിന്‍റെ ഒരു ജീവിതത്തിനു നാം കൂടു തല്‍ കഴിവുള്ളവരാകും.  നമ്മുടെ സഹോദരരെ, പ്രത്യേകിച്ചും കൂടുതല്‍ തകര്‍ക്കപ്പെട്ടവരും ആവശ്യത്തിലുമായിരിക്കുന്ന നമ്മുടെ സഹോദരരെ, നമ്മുടെ ശത്രുക്കളെപ്പോലും സ്നേഹിക്കുന്ന തിനും സ്വീകരിക്കുന്നതിനും നാം കഴിവുള്ളവരാകും.

ഒരു യഥാര്‍ഥഹൃദയപരിവര്‍ത്തനം ഉണ്ടാകുന്നതിനായി ദൈവവചനം ശ്രദ്ധിക്കുന്നതിനു വഴക്കമു ള്ളവരായി നമ്മെത്തന്നെ വിട്ടുകൊടുക്കുന്നതിന് ദൈവത്തോടുള്ള അനുസരണത്തിന്‍റെയും അവിടു ത്തെ ഹിതത്തോടുള്ള വ്യവസ്ഥയില്ലാത്ത ശരണത്തിന്‍റെയും പ്രതിരൂപമായ കന്യകാമറിയം ഈ നോമ്പുകാല യാത്രയില്‍ നമ്മെ സംരക്ഷിക്കട്ടെ എന്ന പ്രാര്‍ഥനാശംസയോടെ, ഫ്രാന്‍സീസ് പാപ്പാ ത്രികാലജപം ചൊല്ലുകയും അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.

അതിനുശേഷം പാപ്പാ തീര്‍ഥാടകരായി എത്തിയിരുന്ന പ്രത്യേക സംഘങ്ങളെയും ഗ്രൂപ്പുകളെയും അഭിവാദ്യം ചെയ്തു. നോമ്പുകാലത്തിന്‍റെ ചൈതന്യം ജീവിക്കുന്നതിന് പ്രത്യേകമായി ആഹ്വാനം ചെയ്തു.  കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച വലിയ നോമ്പ്, പുനരുത്ഥാനമെന്ന ലക്ഷ്യത്തി ലെത്തുന്ന തിനുള്ള യാത്രയുടെ പാതയാണെന്നും അത് മാനസാന്തരത്തിന്‍റെ, തിന്മയുടെ ശക്തിയോ ടു സമരം ചെയ്യുന്നതിനു പ്രാര്‍ഥനയും ഉപവാസവും ഉപവിപ്രവര്‍ത്തികളുമാകുന്ന ആയുധം ധ രിച്ചു കൊണ്ടു നടത്തേണ്ടതാണെന്നും പാപ്പാ വീണ്ടും ഓര്‍മിപ്പിച്ചു.  ഫലപ്രദമായി ഈ യാത്ര നടത്തുന്നതിനു താനാഗ്രഹിക്കുന്നു എന്നു പറ‍ഞ്ഞ പാപ്പാ ഞായറാഴ്ച വൈകിട്ട് ധ്യാനത്തിനായി പോകുന്ന തനിക്കും റോമന്‍ കൂരിയാ അംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നപേക്ഷിച്ചു. നിങ്ങളുടെ ഹൃദയപൂര്‍വകമായ പ്രാര്‍ഥനയ്ക്കു നന്ദി എന്നുപറഞ്ഞ പാപ്പാ വീണ്ടും മൊബൈല്‍ ഫോണ്‍പോലെ ഒരു ബൈബിള്‍ ഉപയോഗിക്കുന്നതിനു മറക്കരുതേ എന്നാവര്‍ത്തിച്ചാഹ്വാനം ചെയ്തു.നല്ല ഞായറാഴ്ച ആശംസിച്ചുകൊണ്ട് വിട പറഞ്ഞപ്പോള്‍ ഞായറാഴ്ചയിലെ ത്രികാല ജപത്തോടനുബന്ധിച്ചുള്ള പരിപാടി സമാപിച്ചു.      








All the contents on this site are copyrighted ©.