2017-03-06 12:50:00

മാനസാന്തരവും പ്രതികാരാഭിവാഞ്ഛ വെടിയലും സമാധാനത്തിന് അനിവാര്യം


ഇറാക്കില്‍ സമാധാനം സംജാതമാകുന്നതിന് മാനസാന്തരവും പ്രതികാരാഭിവാഞ്ഛ വെടിയലും പൊതുനന്മോന്മുഖമായ പ്രവര്‍ത്തനങ്ങളും അനിവാര്യങ്ങളെന്ന് അന്നാട്ടിലെ കല്‍ദായ പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കൊ.

ഐഎസ് ഭീകരരില്‍ നിന്ന് മൊസൂള്‍ തിരികെപിടിക്കുന്നതിന് നടത്തുന്ന പോരാട്ടത്തില്‍ ഇറാക്കിന്‍റെ  സൈന്യം മുന്നേറുന്നതും 45000 ത്തോളന്മാര്‍ പലായനം ചയ്തിരിക്കുന്നതുമായ പശ്ചാത്തലത്തില്‍ അവിടത്തെ ദുരിതപൂര്‍ണ്ണമായ അവസ്ഥയെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

വെള്ളവും ഭക്ഷണവും വൈദ്യുതിയുമൊന്നുമില്ലാതെ മരുഭൂമിയില്‍ കൂടാരങ്ങളില്‍ ജനങ്ങള്‍ കഴിയുന്ന അവസ്ഥ ശോചനീയമാണെന്നും ശൈത്യം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കയാണെന്നും പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കൊ വേദനയോടെ പറഞ്ഞു.

ഭാവിയെക്കുറിച്ച് പ്രത്യാശയുണ്ടെന്നും എന്നാല്‍ ഇവിടെ ജാലവിദ്യയല്ല പ്രവര്‍ത്തനമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരിക്കല്‍ മൊസൂള്‍ മോചിതമായാല്‍ അനുരഞ്ജനത്തിനും ഐക്യത്തിനും ബാല്യമുണ്ടെന്ന തന്‍റെ ബോധ്യവും പാത്രിയാര്‍ക്കീസ് സാക്കൊ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.