2017-03-06 12:47:00

ദക്ഷിണ സുഡാനെ സംഘര്‍ഷങ്ങളില്‍ നിന്നു മോചിപ്പിക്കുക


ദക്ഷിണ സുഡാനെ സായുധസംഘര്‍ഷങ്ങളുടെ പിടിയില്‍ നിന്നു മോചിപ്പിക്കാനും അടിയന്തിര മാനവിക സഹായങ്ങള്‍ എത്തിക്കാനും അന്നാട്ടിലെ കത്തോലിക്കാസഭയുള്‍പ്പടെയുള്ള ക്രൈസ്തവസഭകള്‍ അഭ്യര്‍ത്ഥിക്കുന്നു.

നാടകീയമായൊരു മാനവികപ്രതിസന്ധിയിലാണ് ദക്ഷിണസുഡാണെന്ന് ഈ സഭകളുടെ സംയുക്തസമിതിയുടെ പൊതുകാര്യദര്‍ശിയായ കത്തോലിക്കാ വൈദികന്‍ ജെയിംസ് ഒയെറ്റ് ലത്തനാസിയൊയും അന്നാട്ടിലെ പ്രസ്ബിറ്റേറിയന്‍ സഭാസമൂഹത്തിന്‍റെ പ്രതിനിധിയായ വൈദികന്‍ പീറ്റര്‍ ഗായ് മറോയും ഒപ്പുവച്ച അഭ്യര്‍ത്ഥനയില്‍ കാണുന്നു.

അന്നാട്ടിലരങ്ങേളുന്ന സംഘര്‍ഷങ്ങള്‍ ദശലക്ഷക്കണക്കിന് പൗരന്മാരെയാണ് ബാധിച്ചിരിക്കുന്നതെന്നും ഉഗാണ്ട തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുള്ളവര്‍ നിരവധിയാണെന്നും അവിടങ്ങളില്‍ അഭയാര്‍ത്ഥികേന്ദ്രങ്ങളിലെ അവസ്ഥ ശോചനീയമാണെന്നും ഫാദര്‍ ലത്തനാസിയൊ പറയുന്നു.

ബലാല്‍സംഗങ്ങള്‍, കൊലപാതകങ്ങള്‍, തടവിലാക്കപ്പെടുമെന്ന ഭീതി തുടങ്ങിയവയാണ് പൗരന്മാരെ പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങളെന്ന് ഐക്യരാഷ്ട്രസഭ നിരീക്ഷിക്കുന്നു. 








All the contents on this site are copyrighted ©.