2017-03-06 12:42:00

ഞായര്‍ : കര്‍ത്താവിന്‍റെ ദിനം, കുടുംബദിനം


ക്രൊവേഷ്യയില്‍, ഞായര്‍, കര്‍ത്താവിന്‍റെ ദിനവും പൊതു അവധിദിനവുമാക്കുന്നതിനുള്ള യജ്ഞത്തോടു സഹകരിക്കാന്‍ ദേശീയകത്തോലിക്കാമെത്രാന്മാര്‍ വിശ്വാസികളെ ക്ഷണിക്കുന്നു.

ആരോഗ്യമേഖല, പൗരസുരക്ഷ തുടങ്ങിയ പൊതുമേഖലകള്‍ ഒഴികെയുള്ളിടങ്ങളില്‍ ഞായാറാഴ്ച വിശ്രമദിനമായിരിക്കണമെന്ന് വ്യക്തമാക്കുന്ന മെത്രാന്മാര്‍ ഞായറാഴ്ച ജോലി ചെയ്യുന്നത് കുടുംബജീവിതത്തെ ഹാനികരമായി ബാധിക്കുമെന്ന് വിശദീകരിക്കുന്നു.

കുടുംബത്തിന് ഒത്തോരുമിച്ചു കഴിയാന്‍ അവസരമേകുന്ന ഒഴിവു ദിനമായ ഞാറാഴ്ചയുടെ ചരിത്രപരമായ പൊരുള്‍ സംരക്ഷിക്കുന്നതിന് പരിശ്രമിക്കാന്‍ മെത്രാന്മാര്‍ മനുഷ്യനും മാനവഔന്നത്യത്തിനും വേണ്ടി നിലകൊള്ളുന്ന എല്ലാ സമൂഹങ്ങളെയും കത്തോലിക്കാ പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും സംഘടനകളെയും ക്ഷണിക്കുന്നു.

ഞായറാഴ്ചയെ കര്‍ത്താവിന്‍റെ ദിനമായും, തൊഴില്‍മുക്ത ദിനമായും കുടുംബത്തിനും സാസ്കാരികപ്രവര്‍ത്തനത്തിനുമുള്ള ദിനമായും നിലനിറുത്തുന്നതിന് പരിശ്രമിക്കുന്ന ഒരു പ്രസ്ഥാനമായ “യൂറോപ്പിന്‍റെ ഞായര്‍ സഖ്യത്തിന്”, അഥവാ, “യുറോപ്യന്‍ സണ്‍ഡേ അല്ലയന്‍സിന്” (ESA) മെത്രാന്മാര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു.    
All the contents on this site are copyrighted ©.