2017-03-06 12:26:00

ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കേരളസഭയുടെ നിലപാട് ശക്തം


കുട്ടികളെ ലൈംഗികപീഢനത്തിനിരകളാക്കുന്ന വൈദികരോ സമര്‍പ്പിതരോ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് രക്ഷപ്പെടുന്നതിനോ തെളിവുകള്‍ നശിപ്പിക്കുന്നതിനോ സഭ ഒരിക്കലും കൂട്ടുനില്ക്കുകയില്ലെന്ന് കേരളത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ വൈദികന്‍ വര്‍ഗീസ് വള്ളിക്കാട്ട് വ്യക്തമാക്കി.

 കുട്ടികള്‍ക്കെതിരായ ലൈംഗികകുറ്റകൃത്യത്തില്‍വൈദികര്‍ ഉള്‍പ്പെട്ട ഖേദകരമായ സംഭവങ്ങള്‍ ഉണ്ടായതിനോടനുബന്ധിച്ച്  പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് അദ്ദേഹം സഭയുടെ നിലപാട് വ്യക്തമാക്കിയത്.

ഇത്തരം ലൈംഗിക പീഡനക്കേസുകള്‍ ആവര്‍ത്തിക്കപ്പെടില്ല എന്നുറപ്പുവരുത്താന്‍ സഭാ എല്ലാ തലങ്ങളിലും കൂടുതല്‍ ജാഗ്രതയും കരുതലും പുലര്‍ത്തുമെന്നും ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് പറയുന്നു.
All the contents on this site are copyrighted ©.