2017-03-05 19:40:00

പ്രത്യാശയും ആത്മവിശ്വാസവും പങ്കുവയ്ക്കേണ്ട മാധ്യമലോകം


2017-Ɔമാണ്ടിലെ ലോക മാധ്യമദിനത്തിനായി പാപ്പാ ഫ്രാന്‍സിസ് നല്കുന്ന സന്ദേശം (ശബ്ദരേഖ)

“ഭയപ്പെടേണ്ട ഞാന്‍ നിങ്ങളുടെകൂടെയുണ്ട്...!” (ഏശയ 43, 5).

 …..

യുദ്ധവും ഭീകരതയും അക്രമങ്ങളും വളര്‍ത്തുന്ന  ആശങ്കയുടെ ഒടുങ്ങാവലയത്തിലാണ് നമ്മുടെ ജീവിതമിന്ന്. ഒപ്പം എല്ലാത്തരം മാനുഷിക പ്രശ്നങ്ങളെയും തകര്‍ച്ചകളെയുംകുറിച്ചുള്ള ‘മോശമായ വാര്‍ത്തകളില്‍നിന്നും’ നിരന്തരമായി തലപൊക്കുന്ന ഭീതിദമായ സര്‍പ്പിളവലയവും നമ്മെ ചുറ്റിവരിയുകയാണ്. ഈ പ്രതിസന്ധികളെ ചുറ്റിപ്പറ്റി മനുഷ്യയാതനകള്‍ പിന്നെയും വളര്‍ത്തുംവിധത്തില്‍, അല്ലെങ്കില്‍ തിന്മയുടെ പ്രലോഭനങ്ങളെക്കുറിച്ച് ഒട്ടും ഭീതിയില്ലാത്തതും അന്ധവും ബാലിശവുമായ ഒരു ശുഭാപ്തിവിശ്വാസം (naive optimism)  സമൂഹത്തില്‍ മാധ്യമങ്ങള്‍ വളര്‍ത്തുന്നുണ്ട്. തെറ്റായ ആശയവിനിമയം വളരെ സാധാരണമായി നടത്തുകയും, വാര്‍ത്തകള്‍ നിഷേധാത്മകമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് സമൂഹത്തില്‍ സര്‍വ്വ സാധാരണമായിട്ടുണ്ട്. ഇവയെ ഇല്ലാതാക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. നമ്മില്‍ വളര്‍ന്നുവരുന്ന അസംതൃപ്തിയെയും, തിന്മയ്ക്കു കീഴ്പ്പെടുന്ന നിസ്സംഗതയുടെ മനോഭാവത്തെയും, ഭീതിയെയും, അല്ലെങ്കില്‍ തിന്മയ്ക്കു അറുതിയില്ലെന്ന ചിന്താഗതിയെയും മറികടക്കാന്‍ നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ….

പാപ്പായുടെ സന്ദേശത്തിന്‍റെ മലയാളപകര്‍പ്പ് പൂര്‍ണ്ണരൂപം ഉടനെ പ്രസിദ്ധികരിക്കും .

താഴെ കാണുന്ന 7 അംശങ്ങളാണ് സന്ദേശത്തിലെ ശ്രദ്ധേയമാകുന്ന ചിന്തകള്‍ :

   1. കൂട്ടായ്മയുടെ സംസ്കൃതി വളര്‍ത്താം

   2. നന്മയുടെ പ്രയോക്താക്കളാകേണ്ട മാധ്യമങ്ങള്‍

   3. സദ്വാര്‍ത്തയുടെ മാധ്യമവീക്ഷണം

   4. പ്രത്യാശയുടെ പ്രായോജകര്‍

   5. ദൈവരാജ്യത്തിന്‍റെ ഫലശക്തിയിലുള്ള വിശ്വാസം

   6. ആത്മചൈതന്യത്തിന്‍റെ ചക്രവാളങ്ങള്‍

   7. ജീവിതവീഥിയെ തെളിയിക്കുന്ന ദൈവാത്മാവ്

Published from the Secretariat for Communications on 24 January 2017.

For original message in English –  link:  http://w2.vatican.va/content/francesco/en/messages/communications/documents/papa-francesco_20170124_messaggio-comunicazioni-sociali.html
All the contents on this site are copyrighted ©.