2017-03-04 10:35:00

ഫ്രാന്‍സീസ് പാപ്പാ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നു


ഫ്രാന്‍സീസ് പാപ്പാ യൂറോപ്യന്‍ യൂണിയന്‍റെയും അതിലുള്‍പ്പെടുന്ന രാജ്യങ്ങളുടെയും തലവന്മാരെ റോമന്‍ ഉടമ്പടിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച്, വത്തിക്കാന്‍ കൊട്ടാരത്തില്‍ സ്വീകരിക്കുന്നതാണെന്ന് വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ ഡയറക്ടര്‍ ഗ്രെഗ് ബര്‍ക് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.  ഈ കൂടിക്കാഴ്ച 2017 മാര്‍ച്ച് ഇരുപത്തിനാലാംതീയതി പ്രാദേശിക സമയം വൈകിട്ട് ആറുമണിയ്ക്കായിരിക്കും നടക്കുക.

റോമന്‍ ഉടമ്പടി എന്നറിയപ്പെടുന്നത്, യൂറോപ്യന്‍ സാമ്പത്തിക സമൂഹത്തിന്‍റെ സംസ്ഥാപനത്തിനായി 1957 മാര്‍ച്ച് 25-ന് ഒപ്പുവച്ച ഉടമ്പടിയാണ് (Treaty establishing the European Economic Community -TEEC). ഇതിന്‍റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം റോമിലെത്തുന്നതിനോടനുബന്ധിച്ചാണ് പാപ്പായുമായുള്ള ഈ കൂടിക്കാഴ്ച.  ഇതിനുമുമ്പു പാപ്പാ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തെ അഭിസംബോധന ചെയ്തത്, യൂറോപ്യന്‍ യൂണിയന്‍റെ ഐക്യം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കുള്ള പുരസ്കാരമായ ചാര്‍ളിമെയ്ന്‍ അവാര്‍ഡു സ്വീകരിച്ചു അവസരത്തിലാണ്.








All the contents on this site are copyrighted ©.