2017-03-04 12:50:00

നോമ്പുകാലം മാനസാന്തരത്തിനുള്ള ക്ഷണം, പാപ്പായുടെ ട്വീറ്റ്


നോമ്പുകാലം മാനസാന്തരത്തിനുള്ള ശക്തമായ ആഹ്വാനമാണെന്ന് മാര്‍പ്പാപ്പാ.

തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ശനിയാഴ്ച (04/03/17) കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.

“നോമ്പുകാലം നമ്മെ മാനസാന്തരത്തിലേക്ക് ശക്തമായി ക്ഷണിക്കുന്നു: ദൈവത്തിലേക്ക് മുഴുവന്‍ ഹൃദയത്തോടെ തിരിയാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 3 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.