2017-03-04 11:07:00

ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി പ്രാര്‍ഥനാദിനം ആചരിക്കുന്നു


ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി പ്രാര്‍ഥനാദിനം ആചരിക്കുന്നു.

2016 മാര്‍ച്ച് 4-ന് സലേഷ്യന്‍ വൈദികനായിരുന്ന ഫാ. ടോമിന്‍റെ തിരോധാനത്തിന് ഒരു വര്‍ഷം തികയുന്നതിനോടനുബന്ധിച്ച്  കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​ സ​​​മി​​​തി​​​യും (കെ​​​സി​​​ബി​​​സി) സ​​​ലേ​​​ഷ്യ​​​ൻ സ​​​ഭ​​​യു​​​ടെ ബം​​​ഗ​​​ളൂ​​​രു പ്രോ​​​വി​​​ൻ​​​സും സം​​​യു​​​ക്ത​​​മാ​​​യി  പ്രാ​​​ർ​​​ഥ​​​നാശുശ്രൂഷ ന​​​ട​​​ത്തുന്നു.   എറണാകുളം ‌ടൗണ്‍ഹാളില്‍ നടത്തപ്പെടുന്ന  പ്രാര്‍ഥനാശുശ്രൂഷയില്‍ സീറോമലബാര്‍സഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി,സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മീ​​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ, കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​എം.​ സൂ​​​സ​​​പാ​​​ക്യം  തുടങ്ങി, മതമേലധ്യക്ഷന്മാരും സാമൂഹ്യ-രാഷ്ടീയമേഖലകളിലെ പ്രമുഖരും ഉള്‍പ്പെടെ ധാരാളം വൈദികരും വിശ്വാസികളും പങ്കെടുക്കും. 

 
All the contents on this site are copyrighted ©.