2017-03-04 13:07:00

പാക്കിസ്ഥാനില്‍ സഭ നോമ്പുകാല ഉപവിപ്രവര്‍ത്തനങ്ങളുമായി


പാക്കിസഥാനിലെ കത്തോലിക്കസഭ നോമ്പുകാലത്തോടനുബന്ധിച്ച് പ്രത്യേക ഉപവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നു.

വിധവകള്‍, ദരിദ്രര്‍ എന്നിവരെ സഹായിക്കുന്നതിനായുള്ള ധനസമാഹരണം, രോഗികളെയും ഭിന്നശേഷിക്കാരെയും സന്ദര്‍ശിക്കല്‍ തുടങ്ങിയവ ഈ നോമ്പുകാല ഉപവിപ്രവര്‍ത്തന സംരംഭങ്ങളില്‍പ്പെടുന്നു.

ഇസ്ലാം മൗലികവാദമുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ അലട്ടുന്നതും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതുമായ പാക്കിസ്ഥാനില്‍ “ക്രിസ്തുവിന്‍റെ കാരുണ്യവദനം കാണിച്ചുകൊടുക്കാനുള്ള ഒരവസരം നോമ്പുകാലം പ്രദാനം ചെയ്യുന്നുവെന്ന്” ഹൈദ്രാബാദ് രൂപതയുടെ മെത്രാന്‍ സാംസണ്‍ ഷുക്കര്‍ദീന്‍ പറഞ്ഞു.

ഓശാന ഞായറാഴ്ചയ്ക്കു തൊട്ടു മുമ്പ് വരുന്ന വെള്ളിയാഴ്ച സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്‍റെയും ദിനമായി ആചരിക്കാന്‍ അദ്ദേഹം പാക്കിസ്ഥാനിലെ കത്തോലിക്കാവിശ്വാസികളേവരെയും ക്ഷണിക്കുകയും ചെയ്തു.
All the contents on this site are copyrighted ©.