2017-03-04 15:16:00

അനുരഞ്ജനത്തിന്നു ദൈവം ഇന്നും വിളിക്കുന്നു നമ്മെ...!


ഒരു തപസ്സുകാല ഗാനം :

ബിജു നാരായണന്‍ റെക്സ് ബാന്‍ഡിനോടുചേര്‍ന്ന് അവതരിപ്പിച്ചത്.

തപസ്സിന്‍റെ അരൂപിയില്‍ ‘റെക്സ് ബാന്‍ഡി’ന്‍റെ (RexBand of Jesus Youth) മനോഹരമായൊരു ഭക്തിഗാനം. ധാരാളം നല്ലഗാനങ്ങള്‍ രചിച്ചിട്ടുള്ള ഫാദര്‍ തോമസ് ഇടയാല്‍ എം.സി.ബി.എസ്സ്.ന്‍റെ വരികള്‍ ഈ തപസ്സില്‍ നമ്മെ ദൈവം അനുരഞ്ജനത്തിനായി ക്ഷണിക്കുന്നെന്ന് ഓര്‍പ്പിക്കുന്നു.  ഇടയാലച്ചന്‍റെ വരികളില്‍നിന്നും പരിചയസമ്പന്നനായ സംഗീതജ്ഞന്‍, സണ്ണി വെമ്പിള്ളി ആത്മീയത തുളുമ്പുന്ന ഈണം ചിട്ടപ്പെടുത്തിരിക്കുന്നു. ജീസസ് യൂത്തിന്‍റെ  (Jesus Youth) റെക്സ് ബാന്‍ഡ്  (Rex Band) നല്കുന്ന പശ്ചാത്തലസംഗീതം ഈ ഗാനത്തിന് തനിമയാര്‍ന്ന താളലയം സൃഷ്ടിക്കുന്നതും ശ്രദ്ധേയമാണ്.

പൊന്തിഫിക്കല്‍ അംഗീകാരം ലഭിച്ചിട്ടുള്ള “ജീസസ് യൂത്ത്” അല്‍മായ പ്രസ്ഥാനമാണ്  ഈ ഗാനത്തിന്‍റെ നിര്‍മ്മാതാക്കള്‍.  The Best of REXBand Malayalam Collection  എന്ന സി.ഡി.യില്‍നിന്നും എടുത്തതാണിത്.  ജീസസ് യൂത്ത് പ്രസ്ഥാനത്തിനും സംഗീതജ്ഞര്‍ക്കും ഹൃദ്യമായ അഭിനന്ദനങ്ങള്‍, നന്ദി!!
All the contents on this site are copyrighted ©.