2017-02-25 13:52:00

റോമിലെ ആംഗ്ലിക്കന്‍ സഭാദേവാലയം മാര്‍പ്പാപ്പാ സന്ദര്‍ശിക്കും


റോമിലെ ആംഗ്ലിക്കന്‍ സഭയുടെ ഒരു ദേവാലയം മാര്‍പ്പാപ്പാ ഞായറാഴ്ച (26/02/17) സന്ദര്‍ശിക്കും.

ഞായറാഴ്ച റോമിലെ സമയം വൈകുന്നേരം 4 മണിക്കായിരിക്കും ഫ്രാന്‍സീസ് പാപ്പാ റോമാനഗരമദ്ധ്യത്തില്‍ സകലവിശുദ്ധരുടെയും നാമത്തിലുള്ള ഈ ദേവാലയത്തില്‍ എത്തുക.

റോം രൂപതാതിര്‍ത്തിക്കുള്ളിലുള്ള ഒരു ആംഗ്ലിക്കന്‍ ദേവാലയത്തില്‍, റോമിന്‍റെ  മെത്രാന്‍ എന്ന നിലയില്‍ ഒരു പാപ്പാ പാദമൂന്നുക നടാടെയാണ്.

1816  ഒക്ടോബര്‍ 27 ന് ഒരു സംഘം ആംഗ്ലിക്കന്‍ സഭാവിശ്വാസികള്‍ സകലവിശുദ്ധരുടെയും നാമത്തിലുള്ള ഈ ദേവാലത്തില്‍ ആംഗ്ലിക്കന്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തിയതിന്‍റെ ഇരുനൂറാം വാര്‍ഷികത്തിന്‍റെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ സന്ദേര്‍ശനം.








All the contents on this site are copyrighted ©.