2017-02-25 13:19:00

ദുര്‍ബലരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സമൂഹം നീതിയിലധിഷ്ഠിതം


ദുര്‍ബലരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു സമൂഹം അവകാശത്തിലും നീതിയിലും അധിഷ്ഠിതമാണെന്ന് പാപ്പാ.

ഇറ്റലിയിലെ ഫെര്‍മൊ പ്രവിശ്യയില്‍ 1966 ല്‍ സ്ഥാപിക്കപ്പെട്ടതും ബലഹീനരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പരിശ്രമിക്കുന്നതുമായ  “കാപൊദാര്‍ക്കൊ   സമൂഹ”ത്തിന്‍റെ (COMUNITA’ DI CAPODARCO) 2600 ഓളം വരുന്ന പ്രതിനിധികളെ ശനിയാഴ്ച (25/02/17) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ബലഹീനരും ആവശ്യത്തിലിരിക്കുന്നവരുമായവരെ  അവരുടെ മാനവ ഔന്നത്യത്തോടുള്ള ആദരവില്‍ ഉള്‍ക്കൊള്ളാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു, കൂടുതലും, ഒരു സമൂഹത്തിന്‍റെ ജീവിത മേന്മയെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

സ്വയം പര്യാപ്തരും പൂര്‍ണ്ണ പ്രവര്‍ത്തനശേഷിയുള്ളവരുമായവര്‍ക്കു മാത്രം ഇടം നല്കുന്നതാണ് ഒരു സമൂഹമെങ്കില്‍ അത് മനുഷ്യനു യോഗ്യമായ ഒരു സമൂഹമല്ലെന്ന് പാപ്പാ കുറ്റപ്പെടുത്തി.

കാര്യക്ഷമതയുടെ അടിസ്ഥാനത്തിലുള്ള വിവേചനവും വര്‍ഗ്ഗത്തിന്‍റെയൊ എണ്ണത്തിന്‍റെയൊ മതത്തിന്‍റെയൊ പേരിലുള്ള വിവേചനത്തെപ്പോലെതന്നെ അപലപനീയമാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

“കാപൊദാര്‍ക്കൊ സമൂഹ”ത്തിന്‍റെ അന്താരാഷ്ട്രതലത്തിലുള്ള ആസ്ഥാനം റോമിലാണ്.








All the contents on this site are copyrighted ©.