2017-02-24 12:45:00

“കളിക്കാര്‍ പന്തു വിഴുങ്ങരുത്” - പാപ്പാ ഫ്രാന്‍സിസ്


വത്തിക്കാനില്‍ തന്നെ കാണാനെത്തിയ സ്പെയിനിലെ ‘വില്ലാറിയാല്‍’ ക്ലബിലെ (Villareal) കളിക്കാരോട് പാപ്പാ നല്കിയ സന്ദേശമായിരുന്നു – പന്തു വിഴുങ്ങരുതെന്ന്! കളിക്കാരും അവരുടെ പരിശീലകരും സഹായികളുമായി വില്ലാറിയാലിന്‍റെ 57-പോരാണ് ഫെബ്രുവരി 23-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ പാപ്പായുമായുള്ള നേര്‍ക്കാഴ്ചയ്ക്ക് എത്തിയത്. എ. എസ്. റോമയുമായി വ്യാഴാഴച രാത്രി റോമിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ യൂറോപ്യന്‍ ലീഗു മത്സരത്തില്‍ കളിക്കാന്‍ എത്തിയതായിരുന്നു ‘വില്ലാറിയാല്‍’.

കളിക്കളത്തില്‍ സ്വാര്‍ത്ഥമായി കളിക്കുന്നവരെക്കുറിച്ച് അര്‍ജന്‍റീനയില്‍ പറയാറുള്ള സ്പാനിഷ് പഴമൊഴി ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. വ്യക്തിജീവിതത്തിന്‍റെയും സമൂഹജീവിതത്തിന്‍റെയും പ്രതീകമാണ് ഫുഡ്ബോള്‍ കളി! കളിക്കളത്തില്‍ എല്ലാവര്‍ക്കും തുല്യപ്രാധാന്യമാണ്. പാരസ്പരികത ഫുട്ബോള്‍ക്കളത്തിലെ നിയമമാണ്. കളിച്ചു നേടുക, വിജയിക്കുക എന്ന പൊതുലക്ഷ്യത്തിനായി ഓരോ കളിക്കാരനും തന്‍റെ പ്രാഗത്ഭ്യവും കരുത്തും കഴിവും സമര്‍പ്പിക്കുന്നത് ടീമിന്‍റെ കൂട്ടായ്മയിലാണ്. കൂട്ടായ്മയുടെ ശക്തി  നിലനിറുത്താന്‍  ടീമിന് നല്ല പരിശീലനം എപ്പോഴും ആവശ്യമാണ്. ഒത്തൊരുമിച്ചുള്ള കളിയില്‍ ഒരു നോട്ടം, വാക്ക്, അടയാളം, ചലനം, ഇതെല്ലാം സൃഷ്ടിക്കുന്നത് കൂട്ടായ നീക്കത്തിനുള്ള കണ്ണിയും കണ്ണിചേരലുമാണ്. കൂട്ടായ കരുനീക്കമാണ് അവസാനം വിജയത്തിലേയ്ക്കു നയിക്കുന്നത്.

പന്തുകിട്ടിയിട്ടും അത് സ്വന്തമാക്കി വച്ചുകൊണ്ടിരിക്കുന്നവര്‍ “പന്തു തീനികളാണ്!” സ്പാനിഷ് മൊഴിയില്‍ പാപ്പാ മന്ദഹാസത്തോടെ പറഞ്ഞു. അത് മറ്റുള്ളവരെ മറന്നുള്ള സ്വാര്‍ത്ഥതയും പന്തു വിഴുങ്ങലുമാണെന്ന് അര്‍ജന്‍റീനയിലെ ഫുഡ്ബോള്‍ കളിക്കാരുടെ കൂട്ടുകാരനും കുമ്പസാരക്കാരനുമായിരുന്ന പാപ്പാ ഫ്രാന്‍സിസ് പറഞ്ഞു.  ടീമിന്‍റെ ഒത്തൊരുമിച്ചുള്ളതും താളാത്മകവുമായ കളി കാണികള്‍ക്ക്, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും എപ്പോഴും ആവേശവും മാതൃകയുമാണ്. ഒരുമിച്ചു കളിക്കാനും, കൂട്ടായ്മയില്‍ ജീവിക്കാനും അതു സകലര്‍ക്കും പ്രചോദനമേകുന്നു. അങ്ങനെ ഫുട്ബോള്‍ ഒരു ക്രിയാത്മകമായ മൂല്യസംസ്കൃതിയും സാമൂഹികതയുടെ മൂല്യവുമാണ് പകര്‍ന്നുനല്കുന്നുണ്ട്. വ്യക്തിഗത പരിശ്രമവും സമര്‍പ്പണവും  ടീമിന്‍റെ ഒത്തൊരുമിച്ചുള്ള നീക്കങ്ങളില്‍്യക്തിഗത പരിശ്രമം പരിശ്രമം കളിയുടെ മനോഹാരിതയും ടീമിന്‍റെ അത്മാവും‍ക്കും കുട്ടികള്‍ക്കും മാതൃകയാണ്. പാപ്പാ സ്പാനിഷ കൂട്ടിയിണക്കുന്ന കളിയുടെ മനോഹാരിത ടീമിന്‍റെ ആത്മാവും അരൂപിയുമാണ്. പാപ്പാ വിശേഷിപ്പിച്ചു. 

ഫുട്ബോള്‍ തനിക്കിഷ്ടമാണെന്നു പറഞ്ഞ പാപ്പാ, ഇപ്പോഴത്തെ തന്‍റെ ജീവിതാവസ്ഥയില്‍ ‘ഗോള്‍കീപ്പറി’ന്‍റെ മാതൃക ഏറെ പ്രചോദനാന്മകമാണെന്ന് പ്രസ്താവിച്ചു. എവിടെനിന്നാണ് അടി വരുന്നതെന്ന് അറിയില്ല! എല്ലാം സ്വീകരിക്കണം, പിടിക്കണം! പരിഹരിക്കണം. ജീവിതം ഒരു ഗോള്‍കീപ്പിങ്ങാണ്! തനിക്കുവേണ്ടി പ്രാര്‍ത്ഥികണമെന്നും പാപ്പാ കളിക്കാരോട് ആവശ്യപ്പെട്ടു. ടീമിനും, അവരുടെ കുടുംബങ്ങള്‍ക്കും പാപ്പാ പ്രാര്‍ത്ഥന നേര്‍ന്നു! വില്ലാറിയാലിന്‍റെ കളി മനോഹരമകാട്ടെ, പ്രചോദനാത്മകമാവട്ടെ! കൂട്ടായ്മയിലൂടെ വിജയത്തിലേയ്ക്കു മുന്നേറുക! പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചു.

ഫെബ്രുവരി 23-Ɔ൦ തിയതി, വ്യാഴാഴ്ച രാത്രി റോമിലെ ഒളിപിക് സ്റ്റേഡിയത്തില്‍ റോമാ നഗരത്തിന്‍റെ ടിം, എ.എസ്. റോമയും സ്പെയിനിന്‍റെ വില്ലാറിയാലെയും ഏറ്റുമുട്ടി. ഫ്രാന്‍ചേസ്കൊ തോത്തിയുടെ നേതൃത്വത്തിലുള്ള റോമാനഗരത്തിന്‍റെ ടീം വില്ലാറിയാലിനെ ഒരു ഗോളിന് പരാജയപ്പെടുത്തി.

ചിത്രം :  റോമിലെ ഒളിപക് സ്റ്റേഡിയത്തില്‍നിന്നും – വില്ലാറിയാലെയും എഎസ് റോമായും 23 ഫെബ്രുവരി 2017.








All the contents on this site are copyrighted ©.