2017-02-24 13:26:00

അനുതാപവും ആത്മാവിന്‍റെ തെളിവും


അനുതാപവും ആത്മാവിന്‍റെ തെളിവുമാണ് വലിയനോമ്പുകാലത്തെ ഉപവാസങ്ങളുടെ സവിശേഷതയെന്ന് കോണ്‍സറ്റന്‍റിനോപ്പൊളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമേയൊ ഒന്നാമന്‍.

ഓര്‍ത്തോഡോക്സ് സഭ ഇക്കൊല്ലത്തെ വലിയനോമ്പ് ഇരുപത്തിയേഴാം തിയിതി തിങ്കളാഴ്ച (27/02/17) ആരംഭിക്കുന്നതിനോടനുബന്ധിച്ച് നല്കിയ നോമ്പുകാല സന്ദേശത്തിലാണ് അദ്ദേഹത്തിന്‍റെ ഈ ഉദ്ബോധനമുള്ളത്.

പശ്ചാത്താപം, മാനസാന്തരപ്പെടുന്ന മനുഷ്യന്‍റെ മനസ്സാക്ഷിയോടു തദാത്മ്യം പ്രാപിക്കുന്നുവെന്നും ഈ മനസ്സാക്ഷി ഒരു ദൈവിക ദാനമാണെന്നും പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമേയൊ ഒന്നാമന്‍ പ്രസ്താവിക്കുന്നു തന്‍റെ സന്ദേശത്തില്‍.

സഭാപരമായും ആദ്ധ്യാത്മികമായും ക്രിസ്തുവിനോടുകൂടെ ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്നും ക്രിസ്തുവിലുള്ള ജീവിതത്തില്‍ മാത്രമെ നമ്മുടെ മനസ്സാക്ഷിയുടെ പശ്ചാത്താപത്തിനും നമ്മെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക് ഉയര്‍ത്തുന്നതിനും സാധ്യതയുള്ളുവെന്നും ഉദ്ബോധിപ്പിക്കുന്ന അദ്ദേഹം നമ്മള്‍ എന്താണ്, എവിടെയാണ്, എവിടേക്കു പോകുന്നു എന്നതിനെക്കുറിച്ചു അവബോധമുള്ളവരായിത്തീരേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

 








All the contents on this site are copyrighted ©.