2017-02-22 17:17:00

പത്രോസിന്‍റെ പരമാധികാരത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


പത്രോസ്ലീഹായുടെ പരമാധികാരത്തിന്‍റെ അനുസ്മരണ  നാളിലെ ട്വിറ്റര്‍ സന്ദേശം :

“സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്കുള്ള വാതിലിന്‍റെ താക്കോല്‍ പത്രോസിനെ ക്രിസ്തു ഭരമേല്പിച്ചത് അതു തുറക്കാനാണ്, അടയ്ക്കാനല്ല!”

ഫെബ്രുവരി 22-Ɔ൦ തിയതി ബുധനാഴ്ച  ആഗോളസഭ ആചരിച്ച പത്രോസിന്‍റെ പരമാധികരത്തെ സംബന്ധിച്ച ആരാധനക്രമ അനുസ്മരണനാളിലാണ് സ്വര്‍ഗ്ഗത്തിന്‍റെ താക്കോലിനെക്കുറിച്ചുള്ള ചിന്ത പാപ്പാ ‘ട്വിറ്ററി’ല്‍ കണ്ണിചേര്‍ത്തത്.  

ഇംഗ്ലിഷ്, ലാറ്റില്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളിലാണ് പാപ്പാ ഫ്രാന്‍സിസ് ‘ട്വിറ്ററി’ല്‍ ചിന്ത കണ്ണിചേര്‍ത്തത്. ഏറ്റവും അധികം ‘ട്വിറ്റര്‍’ സംവാദകരുള്ള ലോകത്തെ മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.

Jesus entrusted to Peter the keys to open the entrance to the kingdom of heaven, and not to close it.

Iesus Petro dedit claves ad ingressum in Regnum caelorum aperiendum, et non ad claudendum.

لقد أوكل يسوع إلى بطرس المفاتيح ليفتح مدخل ملكوت السماوات لا ليغلقه.








All the contents on this site are copyrighted ©.