2017-02-18 13:10:00

പരദേശിയെ സ്വീകരിക്കുക- പാപ്പായുടെ ട്വീറ്റ്


പരദേശികളെ സ്വീകരിക്കാന്‍ നമുക്കുള്ള കടമയെക്കുറിച്ച് മാര്‍പ്പാപ്പാ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

ഫ്രാന്‍സീസ് പാപ്പാ ശനയാഴ്ച (18/02/17) കണ്ണിചേര്‍ത്ത  ട്വിറ്റര്‍ സന്ദേശത്തിലാണ് ഈ ഓര്‍മ്മപ്പെ‌ടുത്തല്‍ ഉള്ളത്.

കുടിയേറ്റക്കാരെയും പരദേശികളെയും സ്വീകരിക്കാന്‍, നാമും പരദേശികളാണ് എന്ന ഓര്‍മ്മപ്പെടുത്തലോടെ, ബൈബിളില്‍ എത്രയോ തവണ   കര്‍ത്താവ്   നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നു !” എന്നാണ് പാപ്പായുടെ പുതിയ ട്വിറ്റര്‍ സന്ദേശം.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.