2017-02-18 13:13:00

തദേവൂസച്ചന്‍റെ തൂലികയില്‍നിന്നും ശത്രുസ്നേഹത്തിന്‍റെ വരികള്‍


ഇന്നും ‘പച്ചയായി’ നില്ക്കുന്ന മലയാളത്തിന്‍റെ ലളിതസുന്ദരമായ ഒരു ഭക്തിഗാനം.

ക്രിസ്തു പ്രബോധിപ്പിച്ച ശത്രുസ്നേഹത്തിന്‍റെ വിപ്ലവചിന്ത ഉള്‍ക്കൊള്ളാന്‍ തദേവൂസച്ചന്‍റെ വരികള്‍ക്കും വയലിന്‍ ജേക്കബിന്‍റെ ഈണത്തിനും സാധിച്ചു. കെ. ജി. മാര്‍ക്കോസിന്‍റെ ശബ്ദഗാംഭീര്യത്തില്‍ അതൊരു വിപ്ലവകാഹളമായി ഇന്നും പ്രതിധ്വനിക്കുന്നു!

 25  വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും  സുവിശേഷത്തനിമയുമായി അരവിന്ദത്തച്ചന്‍റെ ഗാനം ജീവിക്കുന്നു! ഇതിന്‍റെ നിര്‍മ്മാതാക്കള്‍ കൊച്ചിയിലെ മാസ്റ്റേഴ്സ് ഓഡിയോസും (Master’s Audio) രോഷിതുമാണ്. തദേവൂസ് അരവിന്ദത്ത് അച്ചനും കൂട്ടാളികള്‍ക്കും അഭിനന്ദനങ്ങള്‍!  ഒപ്പം നന്ദിയും...!!








All the contents on this site are copyrighted ©.