2017-02-16 19:25:00

പാപ്പാ ഫ്രാന്‍സിസിന്‍റെ ‘‍ട്വിറ്റര്‍’ ദാരിദ്ര്യത്തിനെതിരെ പോരാടാന്‍


വിവിധ തലത്തിലുള്ള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള ക്ഷണമാണ് പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശം :

“ഭൗതികവും ആത്മീയവുമായ ദാരിദ്ര്യത്തിനെതിരെ പോരാടാന്‍ സകലരെയും ക്ഷണിക്കുന്നു. അങ്ങനെ നമുക്കൊരുമിച്ച് സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാലം പണിയാം!”

ഫെബ്രുവരി 16-Ɔ൦ തിയതി വ്യാഴാഴ്ച  @pontifex എന്ന ഹാന്‍ഡിലില്‍ ‘ട്വിറ്റര്‍’ സംവാദകരുമായി ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ കണ്ണിചേര്‍ത്ത ചിന്തയാണിത്. 

I invite you to join in the fight against poverty, both material and spiritual. Together let’s build peace and bridges of friendship.

Cum corporis, tum spiritus oportet profligetur paupertas. Pacem una simul faciamus pontesque exstruamus.

أدعوكم لمكافحة الفقر المادي أو الروحي. ولنبنِ معًا السلام والجسور

 

ചിത്രം - മഴയത്തു നിന്നുകൊണ്ട് സഹായത്തിനായി കാറിന്‍റെ ചില്ലില്‍ ഒരു മുട്ടിവിളി!

 








All the contents on this site are copyrighted ©.