2017-02-14 09:04:00

പാപ്പായുടെ ഫാത്തിമ സന്ദര്‍ശനത്തിന്‍റെ ലോഗോ


2017 മെയ് 12-13 തീയതികളില്‍ ഫ്രാന്‍സീസ് പാപ്പാ നടത്താനിരിക്കുന്ന ഫാത്തിമ തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ലോഗോ പ്രസിദ്ധീകരിച്ചു. 

പാപ്പായുടെ ഫാത്തിമതീര്‍ഥാടനം 'മറിയത്തിന്‍റെ അമലോത്ഭവഹൃദയം' എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ളതാകയാല്‍, മധ്യത്തില്‍ അതിന്‍റെ കുരിശു വരത്തക്കവിധത്തില്‍  ജപമാലമണികള്‍കൊണ്ട് രചിച്ചിട്ടുള്ള ഹൃദയത്തിന്‍റെ രൂപമാണ് ലോഗോ ചിത്രം. അതിനുള്ളില്‍ 'ഫ്രാന്‍സീസ് പാപ്പാ – ഫാത്തിമ 2017' (PAPA FRANCISCO - FÀTIMA 2017) എന്നും അതിനുതാഴെ 'മറിയത്തോടുകൂടെ പ്രത്യാശയോടും സമാധാനത്തോടും കൂടിയ തീര്‍ത്ഥാടനം' എന്നും (COM MARIA PEREGRINO NA ESPERANÇA NA PAZ) പോര്‍ച്ചുഗീസ് ഭാഷയില്‍ കുറിച്ചിരിക്കുന്നു. ഫ്രഞ്ചേസ്കോ പ്രൊവിദേന്‍സയാണ് ഈ ലോഗോ തയ്യാറാക്കിയത്. ഫാത്തിമ തീര്‍ഥാടനകേന്ദ്രത്തിന്‍റെ റെക്ടര്‍ ഫാ. കാര്‍ലോസ് കബേചിനാസ് ‘ലാളിത്യത്തിന്‍റെയും വ്യക്തതയുടെയും ശൈലി’ എന്ന് ലോഗോയെ വിശേഷിപ്പിച്ചു.  പരി. കന്യക ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടതിന്‍റെ ശതാബ്ദിയാചരണത്തോടനുബന്ധിച്ചാണ് പാപ്പായുടെ ഈ തീര്‍ഥാടനം.








All the contents on this site are copyrighted ©.