2017-02-11 16:01:00

നിയമത്തിന്‍റെയല്ല – സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ആത്മീയത!


പുതിയ നിയമ പണ്ഡിതനും കാരുണികന്‍ മാസികയുടെ പത്രാധിപരുമായ റവറെന്‍റ് ഡോക്ടര്‍ ജേക്കബ് നാലുപറ എം.സി.ബി.എസ്സി-ന്‍റെ വചനവിചിന്തനമാണിത്.

ഇന്നത്തെ സുവിശേഷത്തില്‍ ശ്രദ്ധിക്കേണ്ടൊരു വചനം 18-Ɔമത്തെ വചനം – “ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ നിയത്തില്‍നിന്ന് വള്ളിയോ പുള്ളിയോ മാറുകയില്ലെന്നത് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.” തുടര്‍ന്ന് അടുത്ത വചനം പറയുന്നു. “ഈ പ്രമാണങ്ങളില്‍ എറ്റവും നിസ്സാരമായവ ലംഘിക്കുകയോ, ലംഘിക്കുവാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്ന് വിളിക്കപ്പെടും!” ഈ വചനം ഉദ്ധരിച്ചുകൊണ്ട് ഈയിടെ ‘വാട്സപ്പി’ലൂടെ (What’s up?) പ്രചരിച്ച ഒരു ചര്‍ച്ചയുണ്ടായിരുന്നു, സംസാരമുണ്ടായിരുന്നു. നിയമത്തില്‍നിന്ന് വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു മാത്രമല്ല, ഇതിലെ ഏറ്റവും ചെറുതുപോലും... എന്നിട്ടു വ്യാഖ്യാനിച്ചു പറയുന്നത്, ഈ നിയമം എന്ന് ഇവിടെ പറയുന്നത് തോറാ തന്നെയാണ്. യഹൂദരുടെ തോറാ, പഴയനിയമം. പഴയനിയമത്തിലെ ഒരു ചെറിയ വള്ളിയോ പുള്ളിയോപോലും മാറ്റരുത്. കൃത്യമായിട്ട് അനുസരിക്കണം, എങ്കിലേ സ്വര്‍ഗ്ഗരാജ്യത്തില്‍, ദൈവരാജ്യത്തില്‍ പ്രവേശിക്കുകയുള്ളൂ. പഴയനിയമം, അക്ഷരശ്ശഃ, അക്ഷരംപ്രതി അനുസരിക്കണം. എന്നു പ്രചരിപ്പിക്കുന്ന ഒരു ‘വാട്സപ്പ്’ What’s up? സന്ദേശം! ഇതൊരു പ്രതീകം മാത്രമാണ്.

ഇവിടെ ഇന്ന് വേദപുസ്തകത്തിന്‍റെയും വ്യാഖ്യാനത്തിന്‍റെയും മേഖലയില്‍ കടന്നുകൂടുകയിരിക്കുന്ന വലിയൊരു രീതിയാണിത്. പഴയനിയമത്തെ കര്‍ശനമായിട്ട് അനുസരിക്കണം. വള്ളിയോ പുള്ളിയോ മാറ്റരുത്. മാറ്റിയാല്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുകയില്ല. ഇത് ആത്മീയ മേഖലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരത്തില്‍ ഇരിക്കുന്ന ഒരു ചിന്തയാണ്, ഒരു രീതിയാണ്. അത് അനുസരിച്ചുതന്നെ പഴയനിയമമാണ് ഏറ്റവും കൂടുതല്‍ പലയിലടങ്ങളിലും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. മാത്രമല്ല, പഴയനിയമത്തിന്‍റെ വിശദമായ കാര്യങ്ങള്‍ അക്ഷരംപ്രതി അനുസരിക്കാനായിട്ട് നിര്‍ബന്ധിക്കുകയുംചെയ്യുന്നു.

അങ്ങനെയെങ്കില്‍ ഈശോ ഉദ്ദേശിക്കുന്നതെന്താണ്? അതു മനസ്സിലാക്കണമെങ്കില്‍ 20-‍Ɔമത്തെ തിരുവചനത്തിലേയ്ക്ക് പോകണം. ഈശോ തുടര്‍ന്നു പറയുന്നത് ഇതാണ്, “നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുയില്ലെന്ന് ഞാന്‍ പറയുന്നു.” ഈശോ പറയുന്ന ഈ നീതി. ഉപയോഗിച്ചിരിക്കുന്ന വാക്ക്, ‘ദിഖായിയോസുനേ...’ എന്ന ഗ്രീക്കുവാക്കാണ്. അത് മലയാളത്തില്‍ വിവര്‍ത്തനംചെയ്യാമെങ്കില്‍ നീതിയെക്കാള്‍ നല്ലത് ധര്‍മ്മം, നിങ്ങളുടെ ധാര്‍മ്മികത, നിങ്ങളുടെ ആത്മീയ ജീവിതം, നിങ്ങളുടെ ഈ ധാര്‍മ്മികത നിയമജ്ഞരുടെയും ഫരീസേയരുടെയും ധാര്‍മ്മികതയെ  അതിശയിക്കുന്നില്ലെങ്കില്‍, അതിന് അപ്പുറത്തേയ്ക്കു പോണം. പോകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. അപ്പോള്‍ ഈശോ പറയുന്നത്, തന്‍റെ ശിഷ്യോരോടു പറയുന്നത് അക്കാലത്തുണ്ടായിരുന്ന ഫരീസേയരുടെയും ധാര്‍മ്മികജീവിതം ധാര്‍മ്മികത. അതിനെക്കാള്‍ അപ്പുറത്തേയ്ക്കു പോകണം! എന്നു പറഞ്ഞാല്‍ അര്‍ത്ഥമെന്താണ്. അന്നു നിയമജ്ഞര്‍ ഈ തോറായെ, നിയമത്തെ വ്യാഖ്യാനിക്കുകയും, ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകുയം ചെയ്യുന്ന രീതിയില്‍ പോയാല്‍ രക്ഷപ്പെടില്ല!

ഈശോ ജീവിതത്തില്‍ ഉടനീളം ഇതിന് ഉദാഹരണങ്ങള്‍ കൊണ്ടുവരുന്നുണ്ട്. വിശുദ്ധ ലൂക്കായുടെ സുവിശേഷം 18-മത്തെ അദ്ധ്യായത്തിലാണ് ആദര്‍ശവാനായ ഒരു ഫരിസേയനെ കൊണ്ടുവരുന്നത്. അവന്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോവുകയാണ്. എന്നിട്ട് അവന്‍ പറയുന്നത് എന്താണ്. അവന്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു, അതു കൂടുതലാണ്. ദശാംശം കൊടുക്കുന്നു!! അങ്ങനെ ഒരു ‘പേര്‍ഫെക്ട്’ ഫരീസേയന്‍, പ്രീശന്‍! എന്നിട്ട് എന്തുപറ്റി? അവന്‍ ശരിയല്ലെന്നാ പറയുന്നത്! എന്നു പറഞ്ഞാല്‍ ഏറ്റവും ‘പേര്‍ഫെക്ട്’ perfect ആയ, പരീപൂര്‍ണ്ണനായ പ്രീശന്‍, അവന്‍റെ അപ്പുറത്തേയ്ക്ക് നമ്മള്‍ പോയില്ലായെങ്കില്‍ രക്ഷപ്പെടുകയില്ല എന്നാണ് ഈശോ പറയുന്നത്. എന്താണ് അതിന് അര്‍ത്ഥം? അവര്‍ ഫരിസേയര്‍ നിയമജ്ഞര്‍ അക്ഷരംപ്രതി, അക്ഷരശ്ശഃ !  നിയമത്തിന്‍റെ വകുപ്പും ഉപവകുപ്പും വ്യാഖ്യാനിച്ചുകൊണ്ട്, കാരണം അവര്‍ക്ക് തോറാ എന്നു പറയുന്നത് എഴുതപ്പെട്ട തോറായും, വാചീകമായ തോറായും ഉണ്ടായിരുന്നു. പിന്നെ അതിന് വ്യാഖ്യാനങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഇത് കൃത്യമായിട്ട് അനുസരിച്ചുകൊണ്ടിരുന്നവരാണ് ഫരീസേയരും നിയമജ്ഞരും. അവരുടെ ധാര്‍മ്മികതയ്ക്ക് അപ്പുറത്തേയ്ക്ക്, അതില്‍ കൂടുതലായിട്ടു പോവുകുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. എന്നി‌ട്ട് എന്താ ഈശോ തുടര്‍ന്നു പറയുന്നത്? ഈശോ പറയുന്നു. കൊല്ലരുതെന്നു പറയുന്നു. അതിനെ അക്ഷരംപ്രതി അനുസരിച്ചതുകൊണ്ടു മതിയാകുന്നുണ്ടോ? പോരാ! നീ കോപിക്കുകപോലും ചെയ്യരുത്. അതുപോലെ വ്യഭിചാരം ചെയ്യരുതെന്ന നിയമമുണ്ട്. അത് അക്ഷരംപ്രതി അനുസരിച്ചാല്‍ മതിയോ, പോരോ! ആസക്തിയോടെ നോക്കുക പോലും ചെയ്യരുത്. കള്ളസാക്ഷ്യം പറയരുത്, അണയിടരുത് എന്നുണ്ട്. അതുമാത്രം അനുസരിച്ചാല്‍ മതിയോ?  നിന്‍റെ വാക്ക് അതേ, അതേയെന്നും. അല്ലാ, അല്ലാ എന്നുമായിരിക്കട്ടെ. നിന്‍റെ വാക്കുകള്‍ സത്യസന്ധമായിരിക്കണം...! 

എന്നു പറഞ്ഞാല്‍ ഈശോ കൊണ്ടുവരുന്ന ഈ നിയമജ്ഞരെയും ഫരീസേയരെയും അതിശയിപ്പിക്കുന്ന ആത്മീയത എന്നു പറഞ്ഞാല്‍ അത് അക്ഷരാര്‍ത്ഥത്തിലല്ല, അതിലുമൊക്കെ ഉപരിയായിട്ട് അതിന്‍റെ ആന്തരികതയിലേയ്ക്ക് പോവുക. അതിന്‍റെ ആന്തരികതയിലേയ്ക്കു പോകുന്നിടത്താണ് നീ നിയമജ്ഞരുടെയും ഫരീസേയരുടെയും ധാര്‍മ്മികതയെ അതിശയിക്കുന്നത്,. ചുരുക്കത്തില്‍ ഈ നിയമത്തിന്‍റെ വാച്യാര്‍ത്ഥത്തിലല്ല ഊന്നില്‍ നല്കേണ്ടത്, പകരം അതിന്‍റെ ആന്തരിക ചൈതന്യം സ്വാംശീകരിക്കുക. അതിന്‍റെ ഉദ്ദേശ്യം നിന്‍റെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരിക. ജീവിതത്തില്‍ ഉടനീളം ഈശോ എന്നും അനുഭവിച്ചിരുന്നൊരു സംഘര്‍ഷമായിരുന്നു നിയമം, തോറോ കൃത്യമായിട്ട് അക്ഷരംപ്രതി അനുസരിക്കുന്ന നിയമജ്ഞരും ഫരീസേയരുമായിട്ടുള്ള സംഘര്‍ഷം.

മര്‍ക്കോസിന്‍റെ സുവിശേഷം 2, 16-ല്‍ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഇരുന്നു ഭക്ഷണം കഴിക്കുന്നു. അതിന് തോറാ അനുസരിച്ച് അവിടുത്തെ കുറ്റപ്പെടുത്തുകയാണ്. അതിന്‍റെ കൃത്യമായ വ്യാഖ്യാനം അനുസരിച്ചും അതു തെറ്റാണ്. പക്ഷെ ഈശോ അതിന് അപ്പുറത്തേയ്ക്കു പോവുകയാണ്. അതിനുശേഷവും മര്‍ക്കോസിന്‍റെ 2-Ɔ൦ അദ്ധ്യായം  18-Ɔമത്തെ വാക്യത്തില്‍ അവര്‍ ഉന്നയിക്കുന്ന അക്ഷേപം ഇതാണ് യോഹന്നാന്‍റെ ശിഷ്ന്മാരും ഫരീസേയരുടെ ശിഷ്ന്മാരും ഉപവസിക്കുന്നു. ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ ഉപവസിക്കുന്നില്ല. ഇതൊരു കുറ്റമല്ലേ! നിയമം അക്ഷരംപ്രതി അനുസരിക്കുന്നവര്‍ ഉപവസിക്കുന്നു. ഈശോയുടെ ശിഷന്മാര്‍ ഉപവസിക്കുന്നില്ല. അതിനപ്പുറത്തേയ്ക്കു കടക്കുന്നൊരു ആത്മീയത ഈശോയ്ക്കും, ഈശോയുടെ ശിഷ്യരും ജീവിക്കുന്നു.

മുന്നോട്ടു പോകുമ്പോള്‍ കതരികള്‍ പറിച്ചു തിന്നുന്നു, മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ തന്നെയാണിത്. കതിരു പറിച്ചു തിന്നതിന് ശിഷ്യന്മാരെ കുറ്റപ്പെടുത്തു. അങ്ങനെ കുറ്റപ്പെടുത്തുമ്പോള്‍ സാബത്തില്‍ നിഷിദ്ധമായതു ചെയ്യുന്നു. സാബത്ത് അക്ഷരംപ്രതി വായിക്കുന്ന ഫരീസേയര്‍..!  ഇവിടെയാണ് ഈശോ പറയുന്നത് മര്‍ക്കോസ് 2, 27-Ɔമത്തെ വചനം, സാബത്ത് മനുഷ്യനുവേണ്ടീട്ടാണ്. അല്ലാതെ, മനുഷ്യന്‍ സാബത്തിനു വേണ്ടീട്ടല്ല. ചുരുക്കത്തില്‍ ഈ തോറായുടെ, നിയമത്തിന്‍റെ പഴയ നിയമത്തിന്‍റെ അക്ഷരംപ്രതിയുള്ള ജീവിതം പാലിച്ചിരുന്ന നിയമജ്ഞരുടെയും ഫരീസേയരുടെയും ധാര്‍മ്മികതയ്ക്ക് അപ്പുറത്തേയ്ക്ക് നിങ്ങള്‍ പോയില്ലായെങ്കില്‍, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുയില്ല! ഇതാണ് ഈശോ തന്‍റെ ശിഷ്യന്മാരോട് പറയുന്നത്. അക്ഷരംപ്രതി അനുസരിക്കുന്ന ആത്മീയതയ്ക്ക് അപ്പുറത്തേയ്ക്ക് പോവുക!  തോറായുടെ, നിയമത്തിന്‍റെ, വെളിപാടിന്‍റെ, ആത്മീയത, ആന്തരികത.. ഇവയുടെ ഉദ്ദേശം അതു ജീവിതത്തിലേയ്ക്കു കൊണ്ടുവരിക. ശരിക്കു പറഞ്ഞാല്‍, ഈശോ തന്നെ ഇന്നത്തെ സുവിശേഷഭാഗത്ത് പറയുന്നുണ്ട്. നിയമത്തെയോ പ്രവാചകന്മാരേയോ അസാധുവാക്കാനാണ് ഞാന്‍ വന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല. പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ഇതാണ് പ്രധാനപ്പെട്ട കാര്യം. നിയമവും പ്രവാചകന്മാരും, കല്‍പനകളും പ്രവാചകന്മാരും.. അതിനെ പൂര്‍ത്തിയാക്കുന്നു. എങ്ങനെ? അതിന്‍റെ ബാഹ്യമായ ചിട്ടവട്ടങ്ങളില്‍നിന്നും കടന്ന്, അതിന്‍റെ ആന്തരികതയിലേയ്ക്ക്....തോറായും പ്രവാചകന്മാരും കൊണ്ടുവരുന്ന ആത്മീയതയിലേയ്ക്ക്.. ആത്മീയതയിലേയ്ക്ക് കൈപിടിച്ചു നടത്തിക്കൊണ്ടാണ്. ചുരുക്കത്തില്‍ അക്ഷരത്തെയല്ല, അതിന് അപ്പുറത്തേയ്ക്കുള്ള ആന്തരികതയിലേയ്ക്കാണ് ഈശോ തന്‍റെ ശിഷ്യന്മാരെ കൈപിടിച്ചുനടത്തുന്നത്.

യോഹന്നാന്‍റെ സുവിശേഷത്തില്‍ 8-Ɔ൦ അദ്ധ്യായത്തില്‍ ഒരു സന്ദര്‍ഭമുണ്ട്. പാപിനിയായ സ്ത്രിയെ പിടിച്ചുകൊണ്ടുവരുന്ന ഭാഗം. അവിടുത്തെ മുന്‍പില്‍ നിറുത്തിയിട്ട് എന്തുചെയ്യണം? തോറാ അനുസരിച്ച് കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ടവളാണ്! അപ്പോഴാണ് ഈശോ പറയുന്നത്. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ ആദ്യം കല്ലെറിയട്ടെ! തോറായുടെ അപ്പുറത്തയേക്ക്, നിയമത്തിന്‍റെ വള്ളിപുള്ളിയ്ക്ക് അപ്പുറത്തേയ്ക്ക്.... ! നിയമജ്ഞരും ഫരീസേയരും കണ്ടിരുന്ന ആ രീതിക്ക് അപ്പുറത്തേയ്ക്ക് എന്നു പറഞ്ഞ്‍ അതിന്‍റെ ആന്തരികതയിലേയ്ക്ക് ഈശോ വിളിക്കുന്നു.  എന്നു പറഞ്ഞാല്‍ അതിന്‍റെ ആന്തരികതയിലേയ്ക്ക് ഈശോ നമ്മെ കൗപിടിച്ചു നടത്തുന്നു. തോറായുടെ ഹൃദയം കരുണയാണ്,  സ്നേഹമാണെന്ന് ഈശോ അടിവരയിട്ടു പറയുന്നു.  തന്‍റെ ജീവിതത്തിലും വാക്കിലും അവിടുന്ന് അത് പഠിപ്പിക്കുകയും പ്രകടമാക്കുകയും ചെയ്യുന്നു.

ഇതിനെ പിന്‍തുണയ്ക്കുന്നൊരു  സന്ദര്‍ഭം വീണ്ടും മര്‍ക്കോസിന്‍റെ സുവിശേഷം 10, 17 വചനത്തിലുണ്ട്. ഒരു മനുഷ്യന്‍ ഓടി വന്ന് ഈശോയുടെ മുന്നില്‍ മുട്ടുകുത്തിയിട്ടു ചോദിക്കുന്നു. നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തുചെയ്യണം? അവിടുന്നു ചോദിച്ചു, നീ പ്രമാണങ്ങള്‍ അനുസരിക്കുന്നുണ്ടോ? എല്ലാ പ്രമാണങ്ങളും ചെറുപ്പം മുതല്‍ കൃത്യമായി അനുസരിക്കുന്നുണ്ട്! അവന്‍ മറുപടി പറഞ്ഞു. പേര്‍ഫെക്ട് ആയിട്ട് നിയമങ്ങള്‍ അനുസരിക്കുന്ന ഒരുത്തനെ സുവിശേഷങ്ങളില്‍ മറ്റൊരു ഭാഗത്തും നാം കാണുന്നില്ല. ഇങ്ങനെ പൂര്‍ണ്ണമായും നിയമങ്ങള്‍ അനുസരിക്കുന്നവന്‍ അവനോ‌ട് ഈശോ എന്താണു പറയുന്നത്. സൂക്ഷിച്ചു നോക്കിയിട്ട് അവിടുന്നത് പറയുന്നത്, “മകനേ, നിനക്ക് ഇനിയും ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കുടുക്കുക. എന്നിട്ട് വന്ന് എന്നെ അനുഗമിക്കുക!” നിയമജ്ഞരുടെയും ഫരീസേയരുടെയും ധാര്‍മ്മികത ‘പേര്‍ഫെക്ടാ’യിട്ട് ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനോടാണ് ഈശോ പറയുന്നത്. അതി അപ്പുറത്തേയ്ക്കു കടക്കണം. അതിനപ്പുറത്ത് എന്താണ്. ദിരിദ്രരോടുള്ള സ്നേഹവും പങ്കുവയ്ക്കലും യേശുവിന്‍റെ ശിഷ്യത്വവുമാണ്.

ഒരു പടികൂടെ കടന്ന്, മര്‍ക്കോസിന്‍റെ 12-‍Ɔമദ്ധ്യായത്തില്‍ നിയമജ്ഞര്‍ തന്നെ ചോദിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട് പ്രമാണമെന്താണ്? ഈശോ പറയുന്നു സ്നേഹം! അവിടുന്ന് അതിന് മറുപട പറയുന്നത് 33-Ɔമത്തെ വചനത്തിലാണ്. എല്ലാ ദഹനബലികളെയുംകാള്‍ യാഗങ്ങലെക്കാളും ഹോമങ്ങളെക്കാളും ശ്രേഷ്ഠം സ്നേഹമാണ്. ഇതാണ് അടിവരയിടേണ്ട്ത്. എല്ലാ ദഹനബലികളും യാഗങ്ങളെക്കാളും അത് പ്രതിനിധീകരിക്കുന്ന്ത് ഈ പറയുന്ന് തോറായുടെ അക്ഷരാര്‍ത്ഥത്തിലുമുള്ള വ്യാഖ്യാനത്തെയാണ്. അക്ഷരാര്‍ത്ഥത്തിലുള്ള അനനുസരണത്തെയാണ്. അതിനപ്പുറത്തേയ്ക്ക് കടക്കണം. അതിനപ്പുറം എന്താണ്? ആന്തികതയാണ്, സ്നേഹമാണ് എല്ലാനിയമങ്ങളെക്കാളും വലുത്!! സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ആത്മീയതയും ആന്തരികതയാണ്!! എല്ലാ ദഹനബലികളെയുംകാളും ഹോമങ്ങളെയുംകാളും യാഗങ്ങളെയും കാളും വലുത് സ്നേഹമാണ്. ഇതാണ് ഈശോ പഠിപ്പിക്കുന്നത്, പറഞ്ഞുതരുന്ന്ത് നിങ്ങളുടെ ധാര്‍മ്മികത, നിങ്ങളുടെ മതാത്മകജീവിതം ഫരീസേയരുടെയും നിയമജ്ഞരുടെയും മതജീവിതത്തെ അതിശയിക്കുന്നില്ലെങ്കില്‍, അതിനപ്പുറത്തേയ്ക്ക് പോകുന്നില്ലായെങ്കില്‍ നിങ്ങല്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല.

യേഹന്നാന്‍റെ സുവിശേഷത്തില്‍ ഇതിനയൊക്കെ  കവച്ചുവയ്ക്കുന്നൊരു വചനമുണ്ട്. യോഹന്നാന്‍ 1, 17. നിയമം മോശവഴി നല്‍കപ്പെട്ടു. എന്നാല്‍ കൃപയോ? യേശു ക്രിസ്തുവഴിയും!  നിയമം മോശവഴി, എന്നാല്‍ ക്രിസ്തു അതിനും അപ്പുറത്തേയ്ക്ക് കടക്കുന്നു. നിയമത്തിന്‍റെ അപ്പുറത്തേയ്ക്ക് കൃപ. ഉദാരത, കാരുണ്യം സ്നേഹം! ഇവിടെ നമ്മള്‍ ഇന്നു മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. എല്ലാ മതജീവിതക്കാരന്‍റെയും, എല്ലാ ഭക്തന്‍റെയും ഉള്ളില്‍, എന്‍റെയും നിങ്ങളുടെയുമുള്ളില്‍ ഉറങ്ങിക്കുടക്കുന്നുണ്ട്. ഒരു ഫരീസേയന്‍ ജീവിതത്തില്‍ ഉറങ്ങിക്കുടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ അപകടം ഈശോ കൊണ്ടുവരുന്ന, നിയമത്തെപ്പോളും സുവിശേഷത്തെപ്പോലും.. പുതിയ വാര്‍ത്തയെപ്പോലും... അക്ഷരശ്ശഃ പാലിക്കാനുള്ള ഒരു പ്രലോഭനം, അതെന്നും ഒരു ഭക്തന്‍റെ പ്രലോഭനമാണ്. ഈശോ പറയുന്നത്, അതിനെ അതിജീവിക്കണം. നിന്‍റെ ഉള്ളിലെ ഫരീസേയനെ, അതിജീവിച്ചില്ലായെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുയില്ല. അതിജീവിക്കുന്ന്ത് എങ്ങനെയാണ്‍. ഈശോ പറയുന്ന ജീവിത്തിന്‍റെ ആന്തരികത, ആത്മീയത! ഈശോ പറയുന്നത്, എല്ലാ യാഗബലികളെക്കാളും എല്ലാ യാഗങ്ങളെക്കാളും പ്രധാനം സ്നേഹമാണ്. ആന്തരികമായ സ്നേഹത്തിലേയ്ക്കും കാരുണ്യത്തിലേയ്ക്കും നിന്‍റെ ജീവിതത്തെ വഴിതിരിച്ചു വിട്ടില്ലായെങ്കില്‍ അതിനു പകരം മതജീവിത്തിന്‍റെ ബാഹ്യങ്ങളില്‍ മാത്രം ഉടക്കിനിന്നാല്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുയില്ല.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയേ, അങ്ങ് ഇന്ന് ഞങ്ങളോടു പറഞ്ഞുതരുന്ന ഈ മതജീവിതത്തിന്‍റെ ആത്മീയത സ്വായത്തമാക്കാനുള്ള കൃപ എനിക്കു നീ തരണമേ! എന്നും എന്‍റെ ജീവിതത്തില്‍ വന്നുപെടുന്ന അപകടം, ആന്തരികതയെ കൈവിട്ടുപോകാനുള്ള അപകടം, ഈശോയേ, അതില്‍നിന്നും നീയെന്നെ രക്ഷിക്കേണമേ!   ഈശോയേ, അങ്ങാണല്ലോ എനിക്ക് വഴികാട്ടിയും, മാര്‍ഗ്ഗദര്‍ശിയും. ഈശോയെ എല്ലാ മതജീവിതത്തിന്‍റെയും, എല്ലാ ആചാരാനുഷ്ഠാനങ്ങളുടെയും ആന്തരികത കാരുണ്യമാണെന്ന് അങ്ങാണ് ഞങ്ങളെ പഠിപ്പിച്ചത്. സ്നേഹമാണെന്ന്, കരുണയാണെന്ന് പഠിപ്പിച്ചത്. അതിനെ കൈവെടിയാതെ എന്നും മുറുകെ പിടിക്കാനുള്ള കൃപ, എപ്പോഴും അങ്ങ് എനിക്കു തരണമേ!  ആമേന്‍. 








All the contents on this site are copyrighted ©.