2017-02-10 14:04:00

രോഗികളുടെ ചാരെ ആയിരിക്കുക- പാപ്പായുടെ ട്വീറ്റ്


രോഗികളുടെ ചാരെ ആയിരിക്കാന്‍ മാര്‍പ്പാപ്പാ ഏവരെയും ക്ഷണിക്കുന്നു.

ലൂര്‍ദ്ദുനാഥയുടെ തിരുന്നാള്‍ ദിനമായ ശനിയാഴ്ച (11/02/17) ആഗോള സഭാതലത്തില്‍ ലോക രോഗീദിനം ആചരിക്കപ്പെടുന്നതിനാല്‍ ആ ദിനാചരണത്തിലേക്ക് നമ്മെ ആത്മീയമായി നയിക്കുന്ന ഈ ക്ഷണം ഫ്രാന്‍സീസ് പാപ്പാ നല്കിയത് വെള്ളിയാഴ്ച (10/02/17) കണ്ണിചേര്‍ത്ത  ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ്.

 “നമുക്ക് രോഗബാധിതരായ നമ്മുടെ സഹോദരീസഹോദരന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ചാരെ ആയിരിക്കാം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

അറബിയുള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.