2017-02-07 16:41:00

ജപ്പാനിലെ ഒസാകയില്‍ ദൈവദാസന്‍ ജസ്റ്റസ് തകയാമ ഉകോണ്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്


2017 ഫെബ്രുവരി ഏഴാംതീയതി ജപ്പാനിലെ ഒസാകയില്‍ ധന്യന്‍ ജസ്റ്റസ് തകയാമ ഉകോണ്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തപ്പെട്ടു. പാപ്പായുടെ പ്രതിനിധിയായി കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു.

1563-ല്‍ ദിവംഗതനായ ജസ്റ്റസ് തകയാമ ഉകോണ്‍ ഉയര്‍ന്ന വംശത്തില്‍പ്പെട്ട, ഉന്നത പദവിയിലുള്ള ഒരു രാജകുമാരനായിരുന്നു. ക്രിസ്തീയവിശ്വാസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ഒകാസയില്‍ അസുഖി (Azuchi) എന്ന വേദപ്രചാരസംഘം സ്ഥാപിക്കുകയും മിഷനറിമാര്‍ക്കും വി ശ്വാസപ്രചാരകര്‍ക്കുംവേണ്ടി സെമിനാറുകളും പരിശീലനക്ലാസ്സുകളും നല്‍കുകയും ചെയ്തു. രക്ത സാക്ഷിയായ വി. പോള്‍ മിക്കിയും അനേകം രക്ഷസാക്ഷികളും ഇവരില്‍ പെട്ടവരാണ്. പതിനാറാം നൂറ്റാണ്ടില്‍ ഈ പ്രദേശത്തെ ഭൂരിപക്ഷവും ക്രൈസ്തവിശ്വാസം സ്വീകരിക്കുന്നതിന് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാരണമായി.  1587 ആയപ്പോഴേയ്ക്കും മിഷനറിമാര്‍ ജപ്പാനില്‍ നിന്നു പുറത്താക്കപ്പെട്ടു. വിശ്വാസം ഉപേക്ഷിക്കാത്ത ജസ്റ്റസ് നാടുകടത്തപ്പെട്ടു. മുന്നൂറോളം ക്രൈസ്തവരോടൊപ്പം 1614-ല്‍ ആദ്യം നാഗസാക്കിയിലേക്കും പിന്നീട് ഫിലിപ്പൈന്‍സിലെ മനിലയിലേക്കും. ക്ഷീണത്താലും രോഗത്താലും നിരാലംബനായി മാസങ്ങള്‍ക്കുശേഷം 1615 ഫെബുവരി മൂന്നാം തീയതി 63 വയസ്സുകാരനായിരുന്ന അദ്ദേഹം ദിവംഗതനായി.  

 








All the contents on this site are copyrighted ©.