2017-02-04 14:33:00

പാപ്പായുടെ ട്വീറ്റുകള്‍ - ജീവിത സാക്ഷ്യവും പ്രാര്‍ത്ഥനയും


നമ്മുടെ ജീവിതസാക്ഷ്യം മറ്റുള്ളവരുടെ മനസ്സില്‍ ഇത്തരമൊരു ജീവിതം എന്തുകൊണ്ട് എന്ന ചോദ്യമുയര്‍ത്തുമെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (04/02/17) കണ്ണിചേര്‍ത്ത പുതിയ ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ കര്‍മ്മനിരതമായ ജീവിതത്തെക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്: “ കര്‍മ്മനിരതനാകുക! ജീവിക്കുക! നിന്‍റെ ജീവിതം കണ്ട്, നീയേകുന്ന സാക്ഷ്യം കണ്ട് ആരെങ്കിലും നിന്നോടു ചോദിക്കും: നീ ഇപ്രകാരം ജീവിക്കുന്നത് എന്തുകൊണ്ട്?”

വെള്ളിയാഴ്ച (03/02/17) കുറിച്ച സന്ദേശത്തില്‍ പ്രാര്‍ത്ഥനയുടെ പ്രാധാന്യം എടുത്തുകാട്ടുന്ന പാപ്പാ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു:” നമ്മള്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നത് ഒരിക്കലും വിസ്മരിക്കരുത്. പ്രാര്‍ത്ഥനയാണ് നമ്മുടെ ഏറ്റവും വലിയ ശക്തി”

വിവധഭാഷകളിലായി 3 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.