2017-01-28 13:09:00

നിര്‍മ്മലനയനങ്ങള്‍ ദൈവരാജ്യ ദര്‍ശനത്തിന് അനിവാര്യം - പാപ്പാ


ദൈവരാജ്യം കിളിര്‍ക്കുന്നതു കാണാന്‍ നിര്‍മ്മലമായ കണ്ണുകള്‍ ആവശ്യമെന്ന് മാര്‍പ്പാപ്പാ.

വിവിധ ഭാഷകളിലായി 3 കോടിയിലേറെ വരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ശനിയ‌ാഴ്ച (28/01/17) കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.

“മറഞ്ഞുകിടക്കുന്ന ഒരു വിത്തെന്നപോലെ ദൈവരാജ്യം നമ്മുടെ ഇടയില്‍ സന്നിഹിതമാണ്. ശുദ്ധമായ കണ്ണുകളുള്ളവര്‍ക്ക് അത് മുളച്ചുപൊന്തുന്നത് കാണാന്‍ സാധിക്കും” എന്നതാണ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശത്തിന്‍റെ പൂര്‍ണ്ണ  രൂപം.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്

 








All the contents on this site are copyrighted ©.