2017-01-23 14:09:00

നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ പുതിയ പ്രഖ്യാപനങ്ങള്‍


വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘം 8 പുതിയ പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചു.

ഈ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊയ്ക്ക് വെള്ളിയാഴ്‍ച (20/01/17) വത്തിക്കാനില്‍ അനുവദിച്ച ദര്‍ശനവേളയില്‍ ഫ്രാന്‍സീസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ് ഈ പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിക്കപ്പെട്ടത്.

ഇറ്റലി സ്വദേശി, ധന്യനായ ഫ്രാന്‍സിസ്ക്കന്‍ കപ്പൂച്ചിന്‍ വൈദികന്‍ അര്‍സേനിയൊ ദ ത്രീഗൊളൊയുടെ (13/06/1849 – 10/12/1909 ത്രീഗൊളൊ) മദ്ധ്യസ്ഥതയാല്‍ നടന്ന ഒരത്ഭുതം അംഗീകരിക്കുന്നതാണ് ഇവയില്‍ ആദ്യത്തെ പ്രഖ്യാപനം. ഈ അത്ഭുതം അംഗീകരിക്കപ്പെട്ടതോടെ ധന്യന്‍ അര്‍സേനിയൊ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനത്തിനുള്ള പാതയിലായി.

ശേഷിച്ച 7 പ്രഖ്യാപനങ്ങള്‍ 7 ദൈവദാസരുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിക്കുന്നവയാണ്.

 








All the contents on this site are copyrighted ©.