2017-01-16 13:32:00

മാര്‍പ്പാപ്പാ 13 നവജാതശിശുക്കള്‍ക്ക് മാമ്മോദീസാ നല്കി


മദ്ധ്യ ഇറ്റലിയിലെ ഭുകമ്പ ബാധിത പ്രദേശങ്ങളിലെ 13 നവജാതശിശുക്കള്‍ക്ക്   മാര്‍പ്പാപ്പാ മാമ്മോദീസാ നല്കി.

ഇക്കഴിഞ്ഞ ശനിയാഴ്ച (14/01/17) വൈകുന്നേരമായിരുന്നു ഈ ജ്ഞാനസ്നാന തിരുക്കര്‍മ്മം.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള ഭവനത്തിലെ, അതായത്. “ ദോമൂസ് സാംക്തെ മാര്‍ത്തെ” യിലെ കപ്പേളയില്‍ വച്ചാണ് ഫ്രാന്‍സീസ് പാപ്പാ ഈ കുഞ്ഞുങ്ങളെ സ്നാനപ്പെടുത്തിയത്.

ഭൂകമ്പം ദുരന്തവിതച്ച മദ്ധ്യ ഇറ്റലിയിലെ അമത്ത്രീച്ചെ ഒക്ടോബര്‍ നാലിന് പാപ്പാ സന്ദര്‍ശിച്ച അവസരത്തില്‍ ഒരു അമ്മ സ്വന്തം കുഞ്ഞിനെ ഫ്രാന്‍സീസ് പാപ്പായെക്കൊണ്ട് സ്നാനപ്പെടുത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ   വെളിച്ചത്തിലാണ് പാപ്പാ ഭൂകമ്പബാധിത പ്രദേശങ്ങളിലെ മറ്റേതാനും കുഞ്ഞുങ്ങളെക്കൂടി ഉള്‍പ്പെടുത്തി മാമ്മോദീസാ നല്കാന്‍ തീരുമാനിച്ചത്. 5 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും പാപ്പാ മാമ്മോദീസ നല്കിയ ശിശുക്കളില്‍ ഉള്‍പ്പെടുന്നു.








All the contents on this site are copyrighted ©.