2017-01-14 15:23:00

കര്‍ദ്ദിനാള്‍ ജി. അഗുസ്തോണി അന്തരിച്ചു, പാപ്പാ അനുശോചിച്ചു


പരിശുദ്ധസിംഹാസനത്തിന്‍റെ പരമോന്നത കോടതിയായ സിഞ്ഞെത്തൂരെ അപ്പസ്തോലിക്കെയുടെ മുന്‍ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ജില്‍ബെര്‍ത്തൊ അഗുസ്തോണിയുടെ നിര്യാണത്തില്‍ മാര്‍പ്പാപ്പാ അനുശോചിച്ചു.

പൗരോഹിത്യതീക്ഷണതയുടെയും സുവിശേഷത്തോടുള്ള വിശ്വസ്തതയുടെയും സാക്ഷ്യമേകിക്കൊണ്ട് പരിശുദ്ധസിംഹാസനത്തിന് അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍, വിശിഷ്യ, സഭാകോടതിയുടെ തലവന്‍ എന്ന നിലയില്‍ നല്കിയുട്ടുള്ള സംഭാവനകള്‍ പാപ്പാ കൃതജ്ഞതാപൂര്‍വ്വം അനുസ്മരിക്കുകയും പരേതന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

94Ͻ-൦ വയസ്സില്‍ വെള്ളിയാഴ്ചയാണ് (13/01/16) കര്‍ദ്ദിനാള്‍ ജില്‍ബെര്‍ത്തൊ അഗുസ്തോണി കാലം ചെയ്തത്.

സ്വിറ്റസര്‍ലണ്ടില്‍ 1922 ജൂലൈ 26 ന് ജനിച്ച അദ്ദേഹം 1946 ല്‍ പൗരോഹിത്യം സ്വീകരിക്കുകയും 1987 ജനുവരി 6ന് മെത്രാനായി അഭിഷിക്തനാകുകയും 1994 നവമ്പര്‍ 26ന് കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.

കര്‍ദ്ദിനാള്‍ ജില്‍ബെര്‍ത്തൊ   അഗുസ്തോണിയുടെ നിര്യാണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗസംഖ്യ 226 ആയി താണു. ഇവരില്‍ 120 പേര്‍ക്കു മാത്രമാണ് പാപ്പായെതിരഞ്ഞെടുക്കുന്നതിന് സമ്മതിദാനാവകാശം ഉള്ളത്. ശേഷിച്ച 106 പേര്‍ എണ്‍പതോ അതിലധികമോ പ്രായമുള്ളവരാകയാല്‍ അവര്‍ക്ക് ഈ വോട്ടവകാശം ഇല്ല.








All the contents on this site are copyrighted ©.