2017-01-12 19:54:00

പുതുവര്‍ഷത്തിലെ പ്രഥമ ഇടയസന്ദര്‍ശനം റോമിലെ ചെറിയ ഇടവകയിലേയ്ക്ക്


റോമിലെ സെത്തെവീല്ലെ ഇടവകയിലേയ്ക്കു പാപ്പാ ഫ്രാന്‍സിസ് നടത്തുന്ന ഇടയസന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ റോമാരൂപത പ്രസിദ്ധപ്പെടുത്തി.

ജനുവരി 15-Ɔ൦ തിയതി ഞായറാഴ്ച വൈകുന്നേരമാണ് ദൈവമാതാവിന്‍റെ നാമത്തിലുള്ള  ഇടവയിലേയ്ക്ക് (St. Mary’s Church Setteville Guidonia) പാപ്പായുടെ ഇടയസന്ദര്‍ശനം.  വത്തിക്കാനില്‍നിന്നും ഏകദേശം 35 കിലോമീറ്റര്‍ അകലെ റോമാ നഗരപ്രാന്തത്തിലുള്ള സേത്തെവീല്ലെയിലേയ്ക്ക് കാറില്‍ സഞ്ചരിച്ച് പ്രാദേശിക സമയം വൈകുന്നേരം 3.30-ന് പാപ്പാ എത്തിച്ചേരും.

റോമാരൂപതയുടെ വികാരി ജനറാള്‍, കര്‍ദ്ദിനാള്‍ അഗസ്തീനോ വലീനി, വികാരി ഫാദര്‍ ലൂയിജി തിദോള്‍ദിയും ഇടവകജനങ്ങളും ചേര്‍ന്ന് പാപ്പായെ വരവേല്ക്കും. വളരെ ഹ്രസ്വമായിരിക്കും സ്വീകരണം. സ്വീകരണത്തെ തുടര്‍ന്ന്, ഇടവകയുടെ സഹവികാരിമാരില്‍ സുഖമില്ലാതിരിക്കുന്ന ഒരാളെയും, ഇടവകയിലെ മറ്റു രോഗികളെയും പാപ്പാ സന്ദര്‍ശിച്ച് ആശീര്‍വദിക്കും.  അവിടത്തെ പ്രേഷിതര്‍, മതാദ്ധ്യാപകര്‍, 2016-ല്‍ ജനിച്ച കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും, യുവജനങ്ങള്‍ എന്നിവരുമായി പാപ്പാ നേര്‍ക്കാഴ്ച നടത്തും.

വൈകുന്നേരം 5.30-ന് ജനങ്ങള്‍ക്കൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിക്കും. ദിവ്യബലിമദ്ധ്യേ പാപ്പാ സുവിശേഷപ്രഭാഷണം നടത്തും. കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിനുശേഷം പുതുവത്സരത്തില്‍ പാപ്പാ നടത്തുന്ന ആദ്യത്തെ ഇടയസന്ദര്‍ശനമാണിത്.

stampa@vicariatusurbis.org

 








All the contents on this site are copyrighted ©.