2017-01-10 13:03:00

മാനവികതയുടെ സേവനപാതയില്‍ സഭകള്‍ ഒരുമിക്കണം


പ്രതിമാസ പ്രാര്‍ത്ഥനനിയോഗം – ജനുവരി 2017.

2017-Ɔമാണ്ടിലെ പ്രാര്‍ത്ഥനനിയോഗങ്ങളുടെ ആദ്യത്തെ Pope’s Video  ഇവിടെ കണ്ണിചേര്‍ക്കുന്നു. പാപ്പായുടെ ആഗോള പ്രാര്‍ത്ഥനനിയോഗം (The Pope’s Worldwide Prayer Network) മാനവകുലത്തിന്‍റെ യാതനകള്‍ ഇല്ലാതാക്കുന്നതില്‍ വിവിധ ക്രൈസ്തവസഭകള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും സേവനംചെയ്യകയുംവേണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രത്യേകമായി അഭ്യര്‍ത്ഥിക്കുന്നു.

പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗത്തിന്‍റെ ‘വീഡിയോ’ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യത്തെ Youtube ലിങ്കും രണ്ടാമത്തേത് HD Video ലിങ്കുമാണ് :

https://www.youtube.com/watch?v=gTBtCaEuOj4

https://we.tl/e0ajq8FId5

പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകളുടെ പരിഭാഷ ചുവടെ ചേര്‍ക്കുന്നു:

മാനവികതയുടെ ആവശ്യങ്ങള്‍ക്കായി വിവിധ ക്രൈസ്തവസഭകള്‍ ഇന്ന് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ജീവനും മനുഷ്യാന്തസ്സും പരിരക്ഷിക്കാനും സൃഷ്ടിയെ സംരക്ഷിക്കാനും അനീതിക്കെതിരെ പോരാടാനും അവര്‍ സന്നദ്ധമാണ്.

എളിയവരോടും വേദനിക്കുന്നവരോടും ഐക്യദാര്‍ഢ്യം പുലര്‍ത്താന്‍ സേവനപാതയില്‍ ഒരുമിക്കുന്നത് എല്ലാവര്‍ക്കും സന്തോഷകരമാണ്.

മനുഷ്യകുലം ഇന്നു നേരിടുന്ന വെല്ലുവിളികള്‍ ഇല്ലാതാക്കാനുള്ള പരിശ്രമത്തില്‍ സഹോദരസ്നേഹത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും സമ്പൂര്‍ണ്ണ സഭാകൂട്ടായ്മ പുനഃരാവിഷ്ക്കരിക്കാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 








All the contents on this site are copyrighted ©.