2017-01-07 12:43:00

28 കുഞ്ഞുങ്ങളെ പാപ്പാ സ്നാനപ്പെടുത്തും


കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ദിനത്തില്‍ പാപ്പാ ഏതാനും നവജാത ശിശുക്കള്‍ക്ക് മാമ്മോദീസാ നല്കും.

പതിവുപോലെ ഇക്കൊല്ലവും വത്തിക്കാനില്‍ സിസ്റ്റയിന്‍ കപ്പേളയില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ ആയിരിക്കും ജ്ഞാനസ്നാന കര്‍മ്മം.

കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ദിനമായ ജനുവരി 8, ഞായറാഴ്ച (08/01/17) റോമിലെ സമയം രാവിലെ 9.30 ന് സിസ്റ്റയിന്‍ കപ്പേളയില്‍ ദിവ്യപൂജ ആരംഭിക്കും. അപ്പോള്‍ ഇന്ത്യയില്‍ സമയം ഉച്ചയ്ക്ക് 2 മണി ആയിരിക്കും.

വിവിധ രാജ്യാക്കാരായ 28 നവജാതശിശുക്കളെയാണ് പാപ്പാ സ്നാനപ്പെടുത്തുക.

 








All the contents on this site are copyrighted ©.