2017-01-05 17:07:00

പൂജരാജാക്കളുടെ മഹോത്സവം വത്തിക്കാനില്‍ വെള്ളിയാഴ്ച


വത്തിക്കാനില്‍   പൂജരാജാക്കളുടെ മഹോത്സവം ജനുവരി 6-Ɔ൦ തിയതി വെള്ളിഴാചയാണ് ആചരിക്കപ്പെടുന്ന്.  പ്രാദേശികസമയം രാവിലെ 10-മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലിയര്‍പ്പിക്കപ്പെടും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഭാഷണം നടത്തും.

അജപാലന കാരണങ്ങളാലും ജനങ്ങളുടെ സൗകര്യാര്‍ത്ഥവും ദേശീയ പ്രാദേശിക സഭകളില്‍ ജനുവരി 8-Ɔ൦ തിയതി ഞായറാഴ്ചയാണ് പൂജരാജാക്കളുടെ തിരുനാള്‍  ആചരിക്കപ്പെടുന്നത്. പൗരസ്ത്യറീത്തുകളില്‍ ജനുവരി 6-നു തന്നെയാണ് പ്രത്യക്ഷീകരണത്തിരുനാള്‍ ആഘോഷിക്കുന്നത്.

കിഴക്കുനിന്നുമുള്ള മൂന്നു ജ്ഞാനികള്‍ ബെതലഹേമിലെ പുല്‍ക്കുട്ടില്‍ വന്ന് ദിവ്യഉണ്ണിയെ വണങ്ങി (മത്തായി 2, 2-12), എന്ന സുവിശേഷസംഭവമാണ് ഈ മഹോത്സവത്തിന്‍റെ പൊരുള്‍ വ്യക്തമാക്കുന്നത്. 








All the contents on this site are copyrighted ©.