2017-01-02 12:34:00

നാലാം ലോക അപ്പസ്തോലിക കാരുണ്യ കോണ്‍ഗ്രസ്സ്


ഫ്രാന്‍സിലെ ലിയൊണ്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഫിലിപ്പെ ബാര്‍ബരിന്‍ നാലാം ലോക അപ്പസ്തോലിക കാരുണ്യ കോണ്‍ഗ്രസ്സില്‍ (WACOM IV) മാര്‍പ്പാപ്പായുടെ പ്രത്യേക പ്രതിനിധിയായി സംബന്ധിക്കും.

തിങ്കളാഴ്ചയാണ് (02/01/17) ഫ്രാന്‍സീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

അടുത്ത 16 മുതല്‍ 20 വരെ (16-20/01/17) ഫിലിപ്പീന്‍സിലെ മനില പട്ടണത്തില്‍ ആയിരിക്കും കാരുണ്യത്തെ അധികരിച്ചുള്ള നാലാം അപ്പസ്തോലിക ലോക കോണ്‍ഗ്രസ്സ്.

“കാരുണ്യത്തിലുള്ള കൂട്ടായ്മയും കാരുണ്യ ദൗത്യവും”  എന്നതാണ് ഈ കോണ്‍ഗ്രസ്സിന്‍റെ വിചിന്തന പ്രമേയം.

ഇത്തരത്തിലുള്ള പ്രഥമ കോണ്‍ഗ്രസ്സ് നടന്നത്, 2008ല്‍ വത്തിക്കാനില്‍ ആയിരുന്നു.  വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പായുടെ മൂന്നാം ചരമവാര്‍ഷിക ദിനമായിരുന്ന ഏപ്രില്‍ 2 നാരംഭിച്ച ഈ കോണ്‍ഗ്രസ്സ് 6 ന് സമാപിച്ചു.

2008 ലാണ് ഈ കോണ്‍ഗ്രസ്സിന് തുടക്കം കുറിക്കപ്പെട്ടതെങ്കിലും ഇതിന്‍റെ ചരിത്രം 2005 വരെ പിന്നോട്ടു പോകുന്നു.








All the contents on this site are copyrighted ©.