2017-01-02 12:50:00

"ഇടവക വര്‍ഷം" ഫിലിപ്പീന്‍സില്‍


ഫിലിപ്പീന്‍സിലെ കത്തോലിക്കാസഭ 2017 “ഇടവക വത്സര”മായി ആചരിക്കുന്നു.

അന്നാട്ടില്‍ ക്രൈസ്തവവിശ്വാസം എത്തിച്ചേര്‍ന്നതിന്‍റെ 500-ↄ൦ വാര്‍ഷികം 2021ല്‍ ആഘോഷിക്കുന്നതിനുള്ള ഒരുക്കത്തിന്‍റെ ഭാഗമാണ് ഈ വര്‍ഷാചരണം.

ഇടവകയെന്നത് പ്രേഷിതത്വത്തിന്‍റെ കേന്ദ്രവും ഉറവിടവും സുവിശേഷവത്ക്കരണത്തിനുള്ള തീക്ഷ്ണതയും പ്രേഷിതാന്വേഷണത്തിന്‍റെ പ്രലംബകവും ആണെന്ന് ഫിലിപ്പീന്‍സിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സൊക്രാത്തെസ് വില്ലെഗാസ് ഈ വര്‍ഷാചരണത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ വിശദീകരിച്ചു.








All the contents on this site are copyrighted ©.