2017-01-02 12:42:00

അധികാരമോഹം : യുദ്ധഹേതു-ആര്‍ച്ചുബിഷപ്പ് സില്‍വാനൊ തൊമാസി


അഞ്ചുവര്‍ക്കാലമായി  സംഘര്‍ഷവേദിയായിരിക്കുന്ന സിറിയയില്‍ വിനാശകരമായ ആക്രമണങ്ങളുടെ മൂല കാരണം അധികാരമോഹമാണെന്ന് ആര്‍ച്ചുബിഷപ്പ് സില്‍വാനൊ മരിയ തൊമാസി.

2016 ഡിസംബര്‍ 31 ന് നൈയമികാസ്തിത്വം ഇല്ലാതായ “നീതിസമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പ്രതിനിധിയായിരുന്ന അദ്ദേഹം വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ഇതു പറഞ്ഞത്.

വന്‍ ശക്തികളുടെയൊ വന്‍ മതപ്രസ്ഥാനങ്ങളുടെയൊ താല്പര്യങ്ങള്‍ പാവപ്പെട്ട ജനങ്ങളുടെ മരണഹേതുവാകാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് സില്‍വാനൊ തൊമാസി ഓര്‍മ്മിപ്പിച്ചു.

സമാധാനസാധ്യതയുടെ ഒരു വാതില്‍ സിറിയയില്‍ ഇപ്പോള്‍ തുറക്കപ്പെട്ടിരിക്കയാണെന്ന് അദ്ദേഹം അന്നാട്ടില്‍ സര്‍ക്കാരും വിപ്ലവകാരികളും ഒപ്പുവച്ച താല്‍ക്കാലിക വെടുനിറുത്തല്‍ കരാര്‍ ശനിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടു പറഞ്ഞു.

 

 








All the contents on this site are copyrighted ©.