2016-12-31 13:01:00

അന്താരാഷ്ട്ര സമൂഹത്തിന്‍റെ നിസ്സംഗത വിതയ്ക്കുന്ന മരണങ്ങള്‍


ദക്ഷിണ സുഡാനില്‍, അന്താരാഷ്ട്ര സമൂഹത്തിന്‍റെയും മാദ്ധ്യമങ്ങളുടെയും നിസ്സംഗതയില്‍ ജനങ്ങള്‍ മരിച്ചുവീഴുന്നത് തുടരുന്നുവെന്ന് അന്നാട്ടിലെ യെയീ രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് എര്‍കൊളാനൊ തൊദു തോംബെ കുറ്റപ്പെടുത്തുന്നു.

അന്നാട്ടിലെ കത്തോലിക്കാ റേഡിയോ നിലയമായ “റേഡിയോ ഈസ്റ്റര്‍” ന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

ദക്ഷിണ സുഡാന്‍റെ മുന്‍ ഉപരാഷ്ട്രപതി റിയെക് മച്ചാറിന്‍റെ അനുഭാവികള്‍ എന്ന് കരുതുന്നവര്‍ക്കെതിരായിട്ടാണ് സായുധ സേനകള്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നത്.

ഗ്രാമങ്ങളില്‍ വസിക്കുന്നവര്‍ പട്ടിണിയിലാകുകയാണെന്നും അവര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലയെന്നും കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ബിഷപ്പ് തോംബെ വെളിപ്പെടുത്തുന്നു.

ജനങ്ങളുടെ പട്ടിണി മാറ്റുന്നതിന് അടുത്ത ഒരുവര്‍ഷക്കാലത്തേക്ക് സഹായം ആവശ്യമായി വരുമെന്നും അദ്ദേഹം പറയുന്നു.. 








All the contents on this site are copyrighted ©.