2016-12-30 15:55:00

‘ഉദയസൂര്യന്‍റെ നാട്ടില്‍’ : മതനിരപേക്ഷത വളര്‍ന്ന് ആത്മീയത തളരുന്നു


മതനിരപേക്ഷത വളരുന്ന ജപ്പാനില്‍ ആത്മീയത തളരുന്നു. റോമിലെ കത്തോലിക്കാ പ്രസിദ്ധീകരണം ‘ചിവില്‍ത്ത കത്തോലിക്ക’യുടെ  (La Civilta Cattolica) പത്രാധിപര്‍, ഫാദര്‍ ആന്‍റെണി സ്പദാരോയുടെ നിരീക്ഷണമാണിത്.

വളര്‍ച്ചയുടെ വഴി തേടുന്നതും, സത്യം പറയുന്നതുമാണ് ആത്മീയതയെന്നുമുള്ള വളരെ ലോപിച്ച ചിന്തഗതി ഈശ്വരവിശ്വാസത്തെക്കുറിച്ച് ജപ്പാനിലെ ജനങ്ങള്‍ക്കിടയില്‍ രൂഢമൂലമായിട്ടുണ്ട്. സാമൂഹ്യജീവിതത്തില്‍ മതനിരപേക്ഷമായ ജപ്പാനില്‍ ഇപ്പോള്‍ അത്മീയ ജീവിതം മതങ്ങളെ ആധാരമാക്കിയല്ലാതെയായിട്ടുണ്ട്. പ്രാര്‍ത്ഥിക്കാനായി ഏതെങ്കിലും അല്ലെങ്കില്‍  എവിടെയെങ്കിലും പോയാല്‍ മതിയെന്ന പൊതുധാരണ വളര്‍ന്ന്, വീടുകളിലെ പ്രാര്‍ത്ഥനയും കൂട്ടായ്മയും ഇല്ലാതായിട്ടുണ്ട്. ഫാദര്‍ സ്പദാരോ ചൂണ്ടിക്കാട്ടി.

വിവിധ മതങ്ങള്‍ (Nostra Aetate), മതസ്വാതന്ത്ര്യം (Dignitatis Humanae), പ്രേഷിതപ്രവര്‍ത്തനം (Ad Gentes) എന്നിവയെ സംബന്ധിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രബോധനങ്ങള്‍ ഏകോപിപ്പിച്ച് ജപ്പാന്‍റെ സാമൂഹ്യപശ്ചാത്തലത്തില്‍ നവമായൊരു കാഴ്ചപ്പാടും പ്രവര്‍ത്തനശൈലിയും വളര്‍ത്തേണ്ടത് അടിയന്തിരമാണ്. വത്തിക്കാന്‍റെ ദിനപത്രം – ‘ഒസര്‍വത്തോരെ റൊമാനോ’യ്ക്കു (L’O’sservatore Romano) നല്കിയ പ്രസ്താവനയില്‍ ഫാദര്‍ സ്പദാരോ വ്യക്തമാക്കി.

മതനിരപേക്ഷമായ ജപ്പാനില്‍ വിശ്വാസജീവിതത്തിന്‍റെ ആവശ്യകത വെളിപ്പെടുത്തുന്ന വീക്ഷണം വളര്‍ത്താന്‍ ഉതകുന്ന പ്രബോധനങ്ങള്‍, അതിനാല്‍ ഇന്ന് ജപ്പാനില്‍ ആവശ്യമാണെന്ന് സൈബര്‍ ദൈവശാസ്ത്രജ്ഞന്‍ കൂടിയായ ഫാദര്‍ സ്പദാരോ ഡിസംബര്‍ 29-ന് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 

എവിടെയായിരുന്നാലും വേറുച്ചുവരുന്ന ഭൗതിവാദം അടിസ്ഥാനപരമായ ആത്മീയതയ്ക്കും വിശ്വാസജീവിതത്തിനും കടകവിരുദ്ധമാണെന്നും, 16-‍Ɔ൦ നൂറ്റാണ്ടില്‍ ക്രിസ്തുവിനോടും സുവിശേഷമൂല്യങ്ങളോടും തുറവുകാണിച്ച ജാപ്പനീസ് ജനത മതാത്മകജീവിതത്തോടുതന്നെ ഇന്ന് പൊതുവെ നിസംഗതയാണ് പ്രകാടമാക്കുന്നതെന്ന് ഫാദര്‍ സ്പദാരോ വെളിപ്പെടുത്തി.

ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്ക് കാരണം വലിയ മതങ്ങളാണെന്നും, മതങ്ങള്‍ സഹിഷ്ണുത കാട്ടാത്തതാണ് ഭീകരതയ്ക്കു കാരണമെന്നുമുള്ള പ്രചാരണം ജപ്പാനില്‍ സാധാരണമായിട്ടുണ്ട്. പുതിയ തലമുറയുടെ ചിന്തയും,  മനസ്സാക്ഷിയും സ്വാതന്ത്ര്യവും അത്തരത്തില്‍ ഇന്ന് രൂപപ്പെട്ടുവരികയാണ്. ‘ഉദയസൂര്യന്‍റെ നാടെ’ന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജപ്പാന്‍റെ ദേശീയ ഭാഷയില്‍ ഇറങ്ങുന്ന ധാരാളം പ്രസിദ്ധികരണങ്ങള്‍ മതനിരപേക്ഷത വളര്‍ത്തുന്നവയാണ്.   മാറ്റത്തിന് ഒരു കാരണമായി ഫാദര്‍ സ്പദാരോ ചൂണ്ടിക്കാട്ടി.

Monotheism vs. Polytheism (Tokyo, 2002), Shu Kishida and Masaki Miura, and Polytheism and Monotheism (Tokyo, 2005), Ryoji Motomura.

ചിത്രം – വിശുദ്ധ പോള്‍ മിക്കിയുടെ ദേവാലയം. ജപ്പാനിലെ മതപീഡനകാലത്ത് 1500-ല്‍ പോള്‍ മിക്കി കുരിശില്‍ തറച്ച് കൊല്ലപ്പെട്ടു, രക്തസാക്ഷിത്വം വരിച്ചു. നാഗസാക്കിയിലാണ് വിശുദ്ധന്‍റെയും കൂടെക്കൊല്ലപ്പെട്ട മറ്റ് രക്തസാക്ഷികളുടെയും ദേവാലയം. എല്ലാവര്‍ഷവും ഫെബ്രുവരി 6-ന് വിശുദ്ധ പോള്‍ മിക്കിയുടെയും അനുചരന്‍മാരുടെയും അനുസ്മരണം സഭ ആചരിക്കുന്നു.








All the contents on this site are copyrighted ©.