2016-12-29 19:24:00

വിരമിക്കുംമുന്‍പ് ഒരു സമാധാനദൂത് ‘തെയ്സെ’ കൂട്ടായ്മയ്ക്ക്


ഡിസംബര്‍ 28-‍Ɔ൦ തിയതി ബുധനാഴ്ച ബാള്‍ട്ടിക് രാജ്യമായ ലാത്വിയയുടെ തലസ്ഥാനനഗരമായ റീഗയില്‍ ആരംഭിച്ച രാജ്യാന്തര തെയ്സെ പ്രാര്‍ത്ഥനാസംഗമത്തിന് അയച്ച സന്ദേശത്തില്‍ ബാന്‍ കി മൂണ്‍ സമാധാനവഴികളിലെ ജനശക്തിയെക്കുറിച്ച് പ്രസ്താവിച്ചു. 2017-മാണ്ട് അന്തസ്സോടെ സമാധാനത്തില്‍ വിരിയിക്കാനും വളര്‍ത്താനും തെയ്സെ കൂട്ടായ്മയ്ക്കും അതിലെ യുവജനങ്ങള്‍ക്കും സാധിക്കട്ടെ, എന്ന് ഡിസംബര്‍ 28-Ɔ൦ തിയതി ബുധനാഴ്ച പ്രസ്ഥാനത്തിന്‍റെ ആത്മീയനേതാവ് ബ്രദര്‍ ആലോയ്സിന് അയച്ച സന്ദേശത്തില്‍ ബാന്‍ കി മൂണ്‍ ആശംസിച്ചു.

മാനവകുലം വിവിധ തരത്തിലുള്ള ഭീഷണികള്‍ നേരിടുകയാണ്. അവിശ്വസ്തതയുടെയും അഴിമതിയുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും ഉള്‍ക്കടലുകള്‍ ജനങ്ങളെ രാഷ്ട്രനേതാക്കളില്‍നിന്നും അകറ്റിനിറുത്തുന്നു. ഭീകരര്‍ ജനങ്ങളെ ഞങ്ങളും നിങ്ങളുമെന്ന (Us and them) രീതിയില്‍ ഭിന്നിപ്പിക്കുന്നു. എന്തിന്, ഉയരുന്ന കടല്‍പ്പരപ്പും, വര്‍ദ്ധിച്ച താപനിലയും, പാരിസ്ഥിതിക മാറ്റങ്ങളും മാനിവകതയ്ക്ക് ഭീഷണിയാകുമ്പോള്‍ കൂട്ടായ്മയിലൂടെയും ആത്മീയതയിലൂടെയും ജനങ്ങളെ സമാധാനത്തിന്‍റെ പാതിയില്‍ നയിക്കാന്‍ തെയ്സെ കൂട്ടായ്മയ്ക്കു സാധിക്കട്ടെ!

പത്തു വര്‍ഷക്കാലത്തെ യുഎന്നിലെ തന്‍റെ സേവനം ഡിസംബര്‍ അവസാനത്തില്‍ തീരുകയാണ്.

ഈ ഒരു ദശകത്തില്‍ നടത്തിയിട്ടുള്ള യുഎന്‍ രാഷ്ട്രങ്ങളിലെ പര്യടനങ്ങളില്‍ വന്‍മന്ദിരങ്ങളെക്കാളും പൈതൃക സ്മാരകങ്ങളെക്കാളും തന്നെ ആശ്ചര്യപ്പെടുന്നത്തിയിട്ടുള്ളത് സമാധാനം, വികസനം, മനുഷ്യാവകാശം എന്നിവ ആര്‍ജ്ജിക്കുന്നതില്‍ ജനങ്ങള്‍ക്കും അവരുടെ കൂട്ടായ്മയ്ക്കുമുള്ള അപാരമായ കരുത്താണ്. സമാധാനത്തിനും വികസനത്തിനുമുള്ള ജനശക്തി അപാരമാണ്. ബാന്‍ കി മൂണ്‍ ആവര്‍ത്തിച്ചു പറഞ്ഞു. 








All the contents on this site are copyrighted ©.