2016-12-24 14:07:00

പാപ്പാ ഫ്രാന്‍സിസിന്‍റെ ക്രിസ്തുമസ് ‘പാതിരാക്കുര്‍ബാന’ കാണാം


ഡിസംബര്‍  24-Ɔ൦ തിയതി ശനിയാഴ്ച ക്രിസ്തുമസ് രാത്രിയിലെ തിരുപ്പിറവിയുടെ ദിവ്യബലിയും, 25-Ɔ൦ തിയതിയിലെ ‘ഊര്‍ബി എത് ഓര്‍ബി’ സന്ദേശവും... തത്സമയസംപ്രേക്ഷണം.

https://www.youtube.com/watch?v=fv9CA6JDwJ4

https://www.youtube.vaticano

  1. ഡിസംബര്‍ 24-Ɔ൦ തിയതി ശനിയാഴ്ച ഇറ്റലിയിലെ സമയം രാത്രി 9.30-നാണ്  പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള തിരുപ്പിറവിയുടെ സമൂഹബലിയര്‍പ്പണം. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത് .

ഇന്ത്യന്‍ സമയം ഞായറാഴ്ച വെളുപ്പിന് 2-മണിക്ക് തത്സമസംപ്രേക്ഷണം മേല്‍ല്പറഞ്ഞ ‘ലിങ്കു’കളില്‍ ലഭ്യമാണ്. ലത്തീന്‍ ഭാഷയില്‍ അര്‍പ്പിക്കപ്പെടുന്ന സാഘോഷമായ ദിവ്യബലിയുടെ ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രെഞ്ച്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ് ഭാഷകളിലുള്ള വിവരണങ്ങള്‍ തിരഞ്ഞെടുത്തു കേള്‍ക്കാം.

      2. ഞായറാഴ്ച ക്രിസ്തുമസ് ദിനത്തില്‍ വത്തിക്കാനില്‍ നടക്കുന്ന ശ്രദ്ധേയമായ പരിപാടി, പാപ്പാ ഫ്രാന്‍സിസ് നല്കുന്ന Urbi et Orbi ‘ഊര്‍ബി എത് ഓര്‍ബി’ സന്ദേശമാണ്. ‘ലോകത്തോടും നഗരത്തോടും’ എന്നു ലത്തീനില്‍ ശീര്‍ഷകംചെയ്തിരിക്കുന്ന  ഈ  പരിപാടി ലോകത്തോടു പാപ്പാ നടത്തുന്ന സമാധാനാഭ്യര്‍ത്ഥനയാണ്. മാനവികതയുടെ ആനുകാലിക പ്രശ്നങ്ങളും പ്രതിസന്ധികളും ഈ സന്ദേശത്തില്‍ പ്രതിപാദിക്കപ്പെടും.

ഇറ്റലിയിലെ സമയം ഞായറാഴ്ച മദ്ധ്യാഹ്നം 12 മണിക്കും, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30-നുമാണ് ‘ഊര്‍ബി എത് ഓര്‍ബി’ സന്ദേശത്തിന്‍റെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മാധ്യമ കേന്ദ്രം ലോകത്തിന് ലഭ്യമാക്കുന്നത്.

 








All the contents on this site are copyrighted ©.