2016-12-24 19:35:00

ക്രിസ്തുമസ്നാളിലെ സാഹോദര്യത്തിന്‍റെ നേര്‍ക്കാഴ്ച


ഡിസംബര്‍ 23-Ɔ൦ തിയതി വെള്ളിയാഴ്ച വൈകുന്നേരം പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍ കുന്നിലെ ‘മാത്തര്‍ എക്ലേസിയ’ ഭവനത്തിലെത്തി മുന്‍പാപ്പാ ബനഡിക്ട് 16-Ɔമനെ കണ്ട് ക്രിസ്തുമസ് ആശംസകള്‍ അര്‍പ്പിച്ചു.

ചെറിയൊരു ഭവനത്തില്‍ എകാന്തജീവിതം നയിക്കുന്ന തന്‍റെ മുന്‍ഗാമിയെ കാണാന്‍ ക്രിസ്തുമസ് നാളിലെ തിരക്കിലും പാപ്പാ ഫ്രാന്‍സിസ് സമയം കണ്ടെത്തിയത് ഇരുവരും തമ്മിലുള്ള വിനീതമായ സഹോദരബന്ധത്തിന്‍റെ തെളിവാണ്. ഈ സാഹോദര്യസംഗമം ഇടയ്ക്കിടെ പതിവുള്ളതുമാണ്. പ്രായാധിക്യത്തിന്‍റെ ശാരീരികക്ഷീണം ദൃശ്യമെങ്കിലും ദൈവശാസ്ത്രപണ്ഡിതനും വാഗ്മിയുമായ മുന്‍പാപ്പാ പ്രസന്നവദനനും ഉന്മേഷവാനുമായിരുന്നു.

വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബര്‍ക്ക് ഡിസംബര്‍ 24-Ɔ൦ തിയതി ശനിയാഴ്ചയാണ്  റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

Photo : Pope Francis greets Benedict XVI Pope Emeritus in the house 'Mater Ecclesia' in Vatican. Standing near by... is Archbishop George Ganswein the Prefect of the Papal House hold and Secretary to Pope Emeritus.

 








All the contents on this site are copyrighted ©.