2016-12-23 19:42:00

‘ഒരു ജന്മനാള്‍’ മാത്രമല്ല ക്രിസ്തുമസ് മനുഷ്യാവതാര രഹസ്യത്തിന്‍റെ ആഘോഷവും


ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ വാര്‍ഷികമല്ല ക്രിസ്തുമസ്! ദൈവികരഹസ്യത്തിന്‍റെ ആഘോഷമാണതെന്ന് പേപ്പല്‍ വസതിയുടെ പ്രബോധകനായ കപൂചിന്‍ വൈദികന്‍, റനിയേറോ കന്തലമേസ പങ്കുവച്ചു. ക്രിസ്തുമസിന് ഒരുക്കമായുള്ള ആഗമനകാലം നാലാംവാരത്തിലെ വ്യാഴാഴ്ച രാവിലെ ഡിസംബര്‍ 23-‍Ɔ൦ തിയതി വെള്ളിയാഴ്ച, പാപ്പാ ഫ്രാന്‍സിസ് ഉള്‍പ്പെടെയുള്ള റോമന്‍ കൂരിയയിലെ അംഗങ്ങള്‍ക്കു നല്കിയ ധ്യാനപ്രഭാഷണത്തിലാണ് ഫാദര്‍ കന്തലമേസ ഇങ്ങനെ ക്രിസ്തുമസ്സിനെ വ്യാഖ്യാനിച്ചത്.

ക്രിസ്തുവിന്‍റെ പിറന്നാള്‍ ദിനത്തിന്‍റെ ഓര്‍മ്മയാണ് ക്രിസ്തുമസെങ്കില്‍ അത് വെറുമൊരു ആഘോഷമാത്രമാണ്. എന്നാല്‍ ക്രിസ്തുമസ് വെറും വാര്‍ഷികാഘോഷമോ, ജന്മനാളോ അല്ല, അത് മനുഷ്യാവതാര രഹസ്യത്തിന്‍റെ, ദൈവം മനുഷ്യനായി അവതരിച്ചതിന്‍റെ അനുഷ്ഠാനവും വിശ്വാസപ്രഘോഷണവുമാണ്. അതിനാല്‍ ആഘോഷവും അനുസ്മരണവും എന്നതിനെക്കാള്‍ ദൈവികരഹ്യത്തെക്കുറിച്ചുള്ള അവബോധവും, അതു മനസ്സിലാക്കാനുള്ള മനസ്സിന്‍റെ തുറവും ധ്യാനവുമായിക്കണം ക്രിസ്തുമസ്സെന്ന് ഫാദര്‍ കന്തലമേസ്സാ വിവരിച്ചു.

                                     “നമ്മള്‍ക്കും നമ്മള്‍തന്‍ രക്ഷയ്ക്കുവേണ്ടി

                                     സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിയീ പാരില്‍

                                     കന്യാമറിയത്തില്‍നിന്നു നരനായ്

                                     ധന്യശരീരമെടുത്തു റൂഹായാല്‍...!”

നാം ഇങ്ങനെ വിശ്വാസപ്രമാണത്തില്‍ ആവര്‍ത്തിച്ച് ആലപിക്കുന്ന അല്ലെങ്കില്‍ പ്രഘോഷിക്കുന്ന മനുഷ്യാവതാര ദിവ്യരഹസ്യത്തിന്‍റെ സവിശേഷമായ തനിയാവര്‍ത്തനവും ധ്യാനപൂര്‍വ്വകമായ ആചരണവുമായിരിക്കട്ടെ ക്രിസ്തുമസ്സ്! ഫാദര്‍ കന്തലമേസാ തുടര്‍ന്നും വ്യാഖ്യാനിച്ചു...

(not complete…)








All the contents on this site are copyrighted ©.