2016-12-23 09:48:00

“അടിമകള്‍ പണ്ടത്തേതിലും കൂടുതല്‍...!” മനുഷ്യക്കടത്ത് നവമായ അടിമത്തം


എന്നെപ്പോലെ തന്നെയാണ് മറ്റൊരാള്‍...!

ഈ ചിന്ത മനുഷ്യാന്തസ്സിന്‍റെ മേഖലയില്‍ വളരണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബഷപ്പ് ബര്‍ണദീത്തോ ഔസാ അഭിപ്രായപ്പെട്ടു.  മനുഷ്യക്കടത്തു സംബന്ധിച്ച് ഡിസംബര്‍ 20-Ɔ൦ തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു നടന്ന ചര്‍ച്ചാ സമ്മേളനത്തിലാണ് വത്തിക്കാന്‍റെ അഭിപ്രായം ഇങ്ങനെ ഉയര്‍ന്നത്.

വിവിധ തരത്തിലും തലത്തിലും നിഷേധാത്മകമായ പരിണിതഫലങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നതും, മാനവികതയ്ക്ക് എതിരുമായ കുറ്റകൃത്യവും നവമായ അടിമത്വവുമാണ് മനുഷ്യക്കടത്ത്. നിര്‍ബന്ധിത തൊഴില്‍ ചുറ്റുപാടുകള്‍, ബാലവേല, അടിമത്വം, വേശ്യാവൃത്തി, അവയവങ്ങളുടെ രഹസ്യവില്പനയും കടത്തലും എന്നിങ്ങനെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ രാജ്യാന്തരതലത്തില്‍ വര്‍ദ്ധിച്ചുവരികയാണെന്ന് യുഎന്നിലെ രാഷ്ട്രപ്രതിനിധികളെ  ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി.

ദാരിദ്ര്യം, തൊഴിലില്ലായ്മ, പരിത്യക്തത, വിദ്യാഭ്യാസക്കുറവ്, അഴിമതി, മയക്കുമരുന്നു വിപണനം, കള്ളപ്പണം, കുഴല്‍പ്പണം, ആയുധവിപണനം, ബാലവേശ്യാവൃത്തി... എന്നിങ്ങനെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടിരിക്കുകയും അതിനു കാരണമാക്കുകയും ചെയ്യുന്ന തിന്മകള്‍ നിരവധിയാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസ വ്യക്തമാക്കി.

ഇന്ന് ലോകത്ത് വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം, അഭയാര്‍ത്ഥി പ്രശ്നം എന്നിവയാണ് മനുഷ്യക്കടത്തിന്‍റെ രണ്ടു വലിയ ഒളിത്താവളങ്ങളെന്ന്, പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ പ്രസ്താവിച്ചു.

Photo : Placard in Spanis ‘ Hay mas esclauos Hoyque nuna antes!’ says  “There are more slaves today than before1” Protest in Mexico.








All the contents on this site are copyrighted ©.