2016-12-21 20:22:00

റഷ്യന്‍ അംബാസിഡറുടെ കൊലപാതകത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു


തുര്‍ക്കിയിലേയ്ക്കുള്ള റഷ്യന്‍ അംബാസിഡറുടെ കൊലപാതകത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു.

ഡിസംബര്‍ 20-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍നിന്നും റഷ്യന്‍ പ്രസിഡന്‍റ്, വ്ലാഡ്മീര്‍ പൂടിന് അയച്ച സന്ദേശത്തിലാണ്  അംബാസിഡര്‍ അന്ത്രേയ് കാര്‍ലോവ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖം രേഖപ്പെടുത്തിയത്. 

അന്തരിച്ച കാര്‍ലോവിന്‍റെ വേദനിക്കുന്ന കുടുംബാംഗങ്ങള്ള അനുശോചനം അറിയിക്കുന്നതോടൊപ്പം, റഷ്യയിലെ മുഴുവന്‍ ജനങ്ങളോടുമുള്ള അത്മീയ ഐക്യവും പ്രാര്‍ത്ഥനയും പാപ്പാ സന്ദേശത്തില്‍ രേഖപ്പെടുത്തി.

തുര്‍ക്കിയിലേയ്ക്കുള്ള റഷ്യന്‍ അംബാസിഡര്‍, അന്ത്രേയ് കാര്‍ലോവ് തലസ്ഥാന നഗരമായ അങ്കാറയില്‍ ഡിസംബര്‍ 19-Ɔ൦ തിയതി തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. തുര്‍ക്കിയിലെ റഷ്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ അങ്കാറയില്‍ നടത്തിയ ഫോട്ടോഗ്രാഫിക് ചിത്രപ്രദര്‍ശനത്തിന്‍റെ വേദിയില്‍വച്ച് ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന തുര്‍ക്കി പൊലീസുകാരന്‍റെ വെടിയേറ്റാണ് അംബാസിഡര്‍ അന്ത്രേവ് കാര്‍ലോവ് കൊല്ലപ്പെട്ടത്. തൊട്ടുപിറകില്‍നിന്നുമാണ് ആശംസാപ്രഭാഷണം നടത്തിയ കാര്‍ലോവിനെ ക്രൂരമായി വെടിവെച്ചു വീഴ്ത്തിയത്.








All the contents on this site are copyrighted ©.