2016-12-18 15:48:00

ക്രിസ്തുവിന്‍റെ സമീപ്യമാവട്ടെ! ക്രിസ്തുമസിന്‍റെ സായുജ്യം!


രണ്ടു ‘ട്വിറ്റര്‍’ സന്ദേശങ്ങളാണ് പാപ്പാ ഫ്രാന്‍സിസ് ആഗമനകാലത്തെ  4-Ɔ൦ വാരം ഞായറാഴ്ച, ഡിസംബര്‍ 18-Ɔ൦ തിയതി പങ്കുവച്ചത്.

  1. ലാളിത്യവും കാരുണ്യവും ക്ഷമയും സ്നേഹവുമായി ദൈവം സമീപസ്ഥനാണെന്ന ആത്മവിശ്വാസത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാവട്ടെ നമ്മുടെ സന്തോഷം!
  1. ലോകത്ത് എവിടെയുമുള്ള കുടിയേറ്റക്കാരോട് എന്‍റെ സഹാനുഭാവം അറിയിക്കുന്നു :   നാം അപരനെ സ്വീകരിക്കുമ്പോള്‍ ദൈവത്തെയാണ് സ്വീകരിക്കുന്നത്.

ഡിസംബര്‍ 18-Ɔ൦ തിയതി ഞായറാഴ്ച രാവിലെ ഇങ്ങിനെ പരസ്പര ബന്ധമുള്ള ദൈവികസാമീപ്യത്തിന്‍റെ രണ്ടു ചിന്തകളാണ് @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്. അറിബി ഉള്‍പ്പെടെ 9 ഭാഷകളില്‍ കണ്ണിചേര്‍ത്തിട്ടുള്ള സന്ദേശത്തിന്‍റെ ഇംഗ്ലിഷ്, അറബി ഭാഷ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.

Our joy comes from the confidence we have that the Lord is close to us with his tenderness, mercy, forgiveness and love.

إن فرحنا يأتي من اليقين بأن الرب قريب بحنانه ورحمته ومغفرته ومحبّته.

I express my solidarity with migrants around the world and thank all those who help them: welcoming others means welcoming God in person!

أُعبِّر عن تضامني مع مهاجري العالم وأشكر جميع الذين يساعدونهم: إن استقبال الآخر هو كاستقبال الله نفسه!

ചിത്രം :  പാപ്പായ്ക്ക് 80-Ɔ൦ പിറന്നാല്‍ നേരാന്‍ ‘നെമാഡെല്‍ഫിയ’ കൂട്ടായ്മയിലെ കുട്ടികള്‍ വത്തിക്കാനിലെത്തിയപ്പോള്‍... ഇറ്റലിയിലെ സാഹോദര്യത്തിന്‍റെ കൂട്ടായ്മ. (Nemadelfia movement for brotherhood founded by fr. Zeno Saltini in Italy).








All the contents on this site are copyrighted ©.