2016-12-18 12:56:00

ആയുധനിര്‍മ്മാണവും വിപണനവും പൊതുനന്മയ്ക്കു വിരുദ്ധമെന്ന് വത്തിക്കാന്‍


ചിത്രം :  യുദ്ധഭൂമിയിലെ കുട്ടികള്‍

യുഎന്നിന്‍റെ ജനീവ കേന്ദ്രത്തിലെ വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഐവന്‍ ജര്‍ക്കോവിചാണ്, പൊതുന്മയ്ക്ക് വിരുദ്ധമാണ് ആയുധനിര്‍മ്മാണവും അവയുടെ വിപണനവുമെന്ന്,  പ്രസ്താവിച്ചത്.

ഡിസംബര്‍ 13-Ɔ൦ തിയതി ചൊവ്വാഴ്ച ജനീവയില്‍ സംഗമിച്ച് പരമ്പരാഗത യുദ്ധസാമഗ്രികളുടെ ഉപയോഗം സംബന്ധിച്ച 5-Ɔമത് വിലയിരുത്തല്‍ സംഗമത്തിലാണ് ആര്‍ച്ചുബിഷപ്പ് ജര്‍ക്കോവിച് ഇങ്ങനെ പ്രസ്താവിച്ചത്.

മാനവികതയുടെ പൊതുനന്മയെക്കാള്‍ രാഷ്ട്രങ്ങള്‍ ഇന്ന് ശ്രദ്ധപതിക്കുന്നത് സൈനികയുക്തിയിലും യുദ്ധതന്ത്രങ്ങളിലും ആയുധശേഖരത്തിലുമാണെന്ന് ശ്രദ്ധകേന്ദ്രീകരിച്ചാണ്. ഇതുവഴി ലോകത്തിന്‍റെ നിജസ്ഥിതി ഇന്ന് സംഘര്‍ഷങ്ങളുടെയും അഭ്യാന്തരകാലപങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും  അപകടരമായ യുദ്ധരംഗങ്ങളായി മാറിയിട്ടുണ്ട്. ഇവ കാരണമാക്കുന്ന മാനവിക വിനാശങ്ങള്‍ ഭീതിദമാണെങ്കിലും, ആഗോളതലത്തില്‍ പൊതുമനഃസാക്ഷിയുടെ ഭയാനകമായ നിസ്സംഗത്വവും വളര്‍ന്നുവരുന്നുണ്ടെന്ന്, പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു (Globalization of indifference, Pope Francis, Peace message 2016).

ആയുധങ്ങളെ സംബന്ധിച്ച് ധാര്‍മ്മിക ഉത്തരവാദിത്വത്തോടൊപ്പം അന്താരാഷ്ട്ര നൈയ്യാമിക കടപ്പാടുകളും രാഷ്ട്രങ്ങള്‍ക്കുണ്ട്. പരമ്പരാഗത ആയുധങ്ങള്‍ എന്നു പൊതുവെ പറയുമ്പോഴും, അഗ്നക്കിരയാക്കുന്ന (inendiary weapons)  ആയുധങ്ങള്‍, പൊട്ടിത്തെറിപ്പിക്കുന്ന (Explosive weapons) ആയുധങ്ങള്‍, ദീര്‍ഘകാല വിനാശം വിതയ്ക്കുന്ന (Lethal weapons) രാസായുധങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും വിപണത്തിലും ഉപോയഗത്തിലും നിയന്ത്രണങ്ങള്‍ വരുത്തേണ്ടത് ഇന്ന് അടിയന്തിരമാണെന്ന് ആര്‍ച്ചുബിഷപ്പ് ജര്‍ക്കോവിച്ച് സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

Photo : Syrian Children being moved in a tram from the War front of Aleppo, Syria to safe locations  as the penetration of the State army proceeds into thehide outs of the terrorists  (December  13, 2016).








All the contents on this site are copyrighted ©.