2016-12-13 15:29:00

ബഹുജന കുടിയേറ്റം അഭിമുഖീകരിക്കുക: ഫ്രാന്‍സീസ് പാപ്പാ


ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വച്ച് 2016 ഡിസംബര്‍ 10-12 തീയതികളിലായി കുടിയേറ്റവും വികസനവും എന്ന വിഷയത്തെക്കുറിച്ചു നടന്ന ഒന്‍പതാമത് ആഗോളചര്‍ച്ചാ സമ്മേളനത്തിന് നല്‍കിയ സന്ദേശത്തിലാണ്, ഗവണ്‍മെന്‍റുകളെയും പ്രാദേശിക രാഷ്ട്രീയാധികാരികളെയും ജനങ്ങളുടെ കൂട്ട മായ കുടിയേറ്റം എന്ന പ്രശ്നം അഭിമുഖീകരിക്കുന്നതിന് ഉത്തേജിപ്പിക്കാന്‍ പാപ്പാ അഭ്യര്‍ഥിച്ചത്. കുടിയേറ്റമെന്ന പ്രതിഭാസവും വികസനവും ദാരിദ്ര്യം, യുദ്ധം, മനുഷ്യക്കടത്ത് എന്നിവയോടും പരി സ്ഥിതിയുടെയും സുസ്ഥിരമാനവവികസനത്തിന്‍റെയും ആവശ്യകതയോടും അഭേദ്യം ബന്ധപ്പെട്ടാണിരി ക്കുന്നതെന്നും  സന്ദേശത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി. ഈ ചര്‍ച്ചാസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ വഴിയാണ് പാപ്പാ ഈ സന്ദേശം നല്‍കിയത്.








All the contents on this site are copyrighted ©.