ഓപൂസ് ദേയി (Opus Dei) പ്രസ്ഥാനത്തിന്‍റെ അധ്യക്ഷനായ ബിഷപ്പ് ഹവിയെര്‍ എച്ചെവരീയ (Mons. Javier Echevarría) ഡിസംബര്‍ പന്ത്രണ്ടാം തീയതി വൈകിട്ട് 9.20-ന് റോമില്‍ നിര്യാതനായി. ഓപൂസ് ദേയി സ്ഥാപകനായ വി. ഹോസെമരിയ എസ്ക്രീവയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹം 1994-ലാണ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. റോമിലെ സാന്താ ക്രോച്ചെ യൂണിവേഴ്സിറ്റി ചാന്‍സലര്‍ കൂടിയായിരുന്ന ഇദ്ദേഹത്തിന് 84 വയസ്സായിരുന്നു.
All the contents on this site are copyrighted ©. |