2016-12-10 13:42:00

മൗലികമനുഷ്യാവകാശങ്ങള്‍ ആദരിക്കപ്പെടുന്നതിനായി പരിശ്രമിക്കുക


സകലരുടെയും മൗലികാവകാശങ്ങള്‍ ആദരിക്കപ്പെടണമെന്ന് മാര്‍പ്പാപ്പാ.

ആഗോള മനുഷ്യാവകാശദിനം ആചരിക്കപ്പട്ട ശനിയാഴ്ച (10/12/16) തന്‍റെ ട്വിറ്റര്‍സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.

“മനുഷ്യവ്യക്തിയുടെ മൗലികാവകശങ്ങളുടെ അംഗീകാരസാഫല്യത്തില്‍ നിന്ന് ആരും ഒഴിവാക്കപ്പെടാതിരിക്കുന്നതിനായി നിശ്ചയദാര്‍ഢ്യത്തോടുകൂടി നമുക്ക് പരിശ്രമിക്കാം” എന്നാണ് പാപ്പാ ട്വറ്ററില്‍ കുറിച്ചിരിക്കുന്നത്

 അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 വിവധഭാഷകളില്‍ പാപ്പായുടെ ഈ സന്ദേശം ലഭ്യമാണ്. 3 കോടിയിലേറെയാണ് പാപ്പായുടെ ട്വിറ്റര്‍ അനുയായികളുടെ സംഖ്യ.

 








All the contents on this site are copyrighted ©.