2016-12-10 13:14:00

കാര്‍ഷികമേഖലയിലെ നിയമ വ്യവസ്ഥകളുടെ പോരായ്മകള്‍ പരിഹരിക്കപ്പെടണം


കാര്‍ഷികമേഖലയ്ക്ക് സമ്പദ്ഘടനയില്‍ പ്രാഥമ്യം നഷ്ടപ്പെടുകയും എന്നാല്‍ കാര്‍ഷികമേഖലയുടെ പ്രാധാന്യം വികസന നയങ്ങളില്‍ തെളിഞ്ഞുനില്ക്കുകയും ചെയ്യുന്ന വൈരുദ്ധ്യം ഇന്ന് ദൃശ്യമാണെന്ന് മാര്‍പ്പാപ്പാ.

റോമില്‍ സമ്മേളിച്ച ഗ്രാമീണകത്തോലിക്കാ അന്താരാഷ്ട്ര സമിതിയുടെ – ഐസിആര്‍എ - യുടെ  (ICRA) പ്രതിനിധികളടങ്ങിയ അറുപതോളം പേരുടെ ഒരു സംഘത്തെ ശനിയാഴ്ച (10/12/16) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ചില ഭൂപ്രദേശങ്ങളില്‍ ദാരിദ്ര്യത്തിനും ഭക്ഷ്യദൗര്‍ല്ലഭ്യത്തിനും ഉള്ള മുഖ്യ പ്രതിവിധി കാര്‍ഷികമേഖലയുടെ വികസനമാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയ പാപ്പാ സ്രഷ്ടാവിന്‍റെ സൃഷ്ടികര്‍മ്മത്തിന് തുടര്‍ച്ചയേകാന്‍ നാം അഭിലഷിക്കുന്നുണ്ടെങ്കില്‍ ലോകത്തിന്‍റെ തോട്ടം കൃഷിചെയ്യാനും കാത്തുസൂക്ഷിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകളിലുള്ള പോരായ്മകള്‍ പരിഹരിക്കുകയും ദേശീയ അന്തര്‍ദ്ദേശീയ നയങ്ങള്‍ രൂപീകരിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

ഇന്നത്തെ കാര്‍ഷികമേഖലയില്‍ കമ്പോള മാനമാണ് പ്രബലമെന്നും  അതാണ് പ്രവര്‍ത്തനങ്ങളെയും തീരുമാനങ്ങളെയും നയിക്കുന്നതെന്നും പാപ്പാ പറഞ്ഞു.








All the contents on this site are copyrighted ©.