2016-12-03 12:19:00

അംഗവൈകല്യമുള്ളവര്‍ക്കെതിരായ വിവേചനങ്ങള്‍ അവസാനിപ്പിക്കുക


അംഗവൈകല്യമുള്ളവര്‍ക്കെതിരായ വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ട പരിശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ ഐക്യരാഷ്ട്രസഭയുടെ മേധാവി ബാന്‍ കി  മൂണ്‍ സര്‍ക്കാരുകളെയും സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയും ആഹ്വാനം ചെയ്യുന്നു.

അംഗവൈകല്യമുള്ളവര്‍ക്കായി അനുവര്‍ഷം ഡിസമ്പര്‍ 3ന്  ആചരിക്കപ്പെടുന്ന അന്താരാഷ്ട്രദിനത്തോടനുബന്ധിച്ചു പുറപ്പെ‌ടുവിച്ച സന്ദേശത്തിലാണ് അദ്ദേഹത്തിന്‍റെ ഈ ആഹ്വാനമുള്ളത്.

തങ്ങളുടെ പൗര രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ സാംസ്കാരിക അവകാശങ്ങള്‍ ആസ്വദിക്കുന്നതിന് അംഗവൈകല്യമുള്ളവര്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യമനോഭാവപരങ്ങളായ എല്ലാം പ്രതിബന്ധങ്ങളും നീക്കം ചെയ്യപ്പെടണമെന്നും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറയുന്നു.

അംഗവൈകല്യമുള്ളവരുടെ അവകാശപത്രിക ഐക്യരാഷ്ട്രസഭ അംഗീകരിച്ചത് ഒരു പതിറ്റാണ്ടുമുമ്പ്, 2006 ഡിസമ്പര്‍ 13 നാണ്.   








All the contents on this site are copyrighted ©.